Kuwait

കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ പുന:ക്രമീകരണം ; ഏപ്രില്‍ എട്ടു മുതല്‍ വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ

  • കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷം കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരുമാനം
  • ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം
  • രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനം
  • പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരും
  • പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍
  • ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 വരെ താമസ കേന്ദ്രങ്ങളില്‍ വ്യായാമത്തിനായുള്ള നടത്തം

കുവൈത്ത് : കുവൈത്തില്‍ ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ അഞ്ച്  വരെ ആയിരിക്കും ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ചു. വൈകീട്ട് അഞ്ചിന് ആരം ഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്നതായിരുന്നു നിലവില്‍ കര്‍ഫ്യൂ സമയം. വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പരിഷ്‌കരിച്ച സമയം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 വരെ താമസ കേന്ദ്രങ്ങ ളില്‍ വ്യായാമത്തിനായുള്ള നടത്തം അനു വദിക്കും.

ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം അനുവദിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ അനുവ ദിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് മസ്‌റം അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിഭായോഗത്തിലായിരുന്നു തീരുമാനം.

കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരു മാനിച്ചത്. നേരത്തെ ഏപ്രില്‍ എട്ടുവരെ യായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രവാസി കളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭ നിര്‍ദേശം നല്‍കി. റമദാനില്‍ താമസകേന്ദ്രങ്ങളിലെ പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ അനുവദിക്കുമെന്നു ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.