അറുപത് കഴിഞ്ഞവര്‍ക്കും യൂണിവേഴ്‌സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് കുവൈത്തില്‍ താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി
കുവൈറ്റ്‌സിറ്റി: അറുപത് കഴിഞ്ഞവര്‍ക്കും യൂണിവേഴ്‌സിറ്റി ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് കുവൈ ത്തില്‍താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ തുടങ്ങി. ഇവ ര്‍ക്ക് വിസ പുതുക്കുന്നതി നുള്ള നിരോധനം നീളുന്ന പാശ്ചാത്തലത്തിലാണ് നടപടി.മൂന്നുമാസം വരെയാണ് പെര്‍മിറ്റ് പുതുക്കി ന ല്‍കുക. ഇവര്‍ വിദേശ യാത്ര നടത്താന്‍ പാടില്ല. കുവൈത്തില്‍ നിന്ന് പുറത്തുപോയാല്‍ റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാകും.
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നിയമപരമല്ലെന്ന് ചൂണ്ടി ക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ അവസാന വാരം ഫത്വ ലെജിസ്ലേറ്റീവ് സമിതി അസാധുവാക്കിയിരുന്നു. എന്നാല്‍, തീരുമാനം ഇതുവരെ നടപ്പായി ട്ടില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മാനുഷിക പരിഗണന പരിഗണിച്ച് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യമാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതുകാരണം കുവൈത്തില്‍ ദീര്‍ഘകാലം താമ സിച്ചിരുന്ന ആയിരക്കണക്കിന് പ്രവാസികളും അവരുടെ കുടും ബങ്ങളും പ്രതിസന്ധിയിലായി. നിരോധ നം നിലവില്‍ വന്ന ആദ്യ ആറ് മാസത്തിനിടയില്‍ കുവൈത്തിലെ തൊഴില്‍ വിപണിയില്‍ നിന്ന് 4,013 പ്ര വാസികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി.
കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമായാണ് നിരോധനത്തെ കാണുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യ 46 ലക്ഷമാണ്. ഇതില്‍ ഏകദേ ശം 34 ലക്ഷവും വിദേശികളാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.