കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന ജോലിക്ക് ആവശ്യമനുസരിച്ചുള്ള 20 മുതല്‍ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്താം. ഒരോ സര്‍ക്കാര്‍ വകുപ്പുള്‍ക്ക് സമയം നിശ്ചയിക്കാം. എന്നാല്‍, ജോലിസമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. അത്, ജീവനക്കാരുടെ താൽപര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഷിഫ്റ്റ് തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍(സി.എസ്.സി) ആക്ടിങ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സി.എസ്.സിയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചത്. സായഹ്ന ജോലി സമ്പ്രദായം, വകുപ്പുകളിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്നതിനെപ്പം, രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാന്‍ സഹായകമാകുമെന്ന വിലയിരുത്തലുമാണുള്ളത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.