നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുറ്റ്യാടിയിലുണ്ടായ പരസ്യപ്രതിഷേധങ്ങളിലാണ് നടപടി. ഇത് സംബന്ധിച്ച ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗാകാര ത്തിന് അയച്ചതായാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് : കുറ്റ്യാടി എം എല്‍ എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ പി കു ഞ്ഞമ്മദ്കുട്ടിക്കെതിരെ പാര്‍ട്ടിതല നടപടി. സി പിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാ യ കെ പി കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് വേള യില്‍ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധങ്ങളിലാണ് നടപടി. ഇത് സംബന്ധിച്ച ജില്ലാ കമ്മിറ്റി തീ രുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗാകാരത്തിന് അയച്ചതായാണ് റിപ്പോര്‍ട്ട്.
കുറ്റ്യാടി സീറ്റ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനായിരുന്നു സി പി എമ്മിന്റെ ആ ദ്യ തീരുമാനം. കേരള കോണ്‍ഗ്രസ് സ്ഥാനാ ര്‍ഥി ഇഖ്ബാല്‍ മത്സര രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ സി പി എമ്മിലെ ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് മറ്റ് മണ്ഡല ങ്ങളിലും പാര്‍ട്ടിയുടെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ സിപിഎം തീരുമാനം പുനഃപരി ശോ ധിക്കുകും കുഞ്ഞമ്മദ്കുട്ടിക്ക് സീറ്റ് നല്‍കുകയുമായിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കുഞ്ഞമ്മദ്കുട്ടിക്ക് കഴി ഞ്ഞു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനെതിരായി നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കുഞ്ഞമ്മ ദ്കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപ ടി. എളമരം കരീം, എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തീരു മാനം എടുത്തത്. നടപടിക്കെതിരെ കുഞ്ഞ മ്മദ് കുട്ടി സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കി യിട്ടു ണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.