കുറ്റക്കാരനെങ്കില്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക രന്‍. തെറ്റുകാരനെന്ന് തെ ളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് സുധാകരന്‍ പറഞ്ഞു
തിരുവനനന്തപുരം: കുറ്റക്കാരനെങ്കില്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്ന പ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസി ഡന്റ് കെ സുധാകരന്‍. തെറ്റുകാ രനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് .സുധാകരന്‍ പറഞ്ഞു. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. വിശദീ കരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറ ഞ്ഞു.
നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെ തിരെ കോവളം പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേ ഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
പരാതി ലഭിച്ചിട്ടും കോവളം പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് അന്വേഷ ണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിലും വഞ്ചിയൂര്‍ പൊലീസിനും നല്‍കിയ മൊഴിയുടെയും അടിസ്ഥാന ത്തില്‍ കുന്നപ്പള്ളിക്കെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ചെയ്യും.
മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ മൊഴിയില്‍ എല്‍ദോസിനെതിരേ ലൈംഗികപീഡന പരാതി ഉന്നയി ച്ചി ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മജിസ്ട്രേറ്റ് മൊഴി പൊലീസിന് കൈമാറുന്നമുറയ്ക്ക് കേ സെടുക്കും. മൊഴിനല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.