Breaking News

കുറ്റം ചെയ്തവർ സ്വതന്ത്രർ, ഇരകൾ ഭയന്ന് ജീവിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രപതി.!

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകൾ. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിലായിരുന്നു വിമർശനം.
കുറ്റകൃത്യം ചെയ്ത ശേഷം കുറ്റവാളികൾ നമ്മുടെ സമൂഹത്തിൽ നിർഭയം ജീവിക്കുന്നതു ദുഃഖകരമാണ്. കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നവരാകട്ടെ ഭയന്നു ജീവിക്കുന്നു. ഇരകളായ സ്ത്രീകളുടെ അവസ്ഥ കൂടുതൽ മോശമാണ്. സമൂഹം അവരെ പിന്തുണയ്ക്കുന്നില്ല. സമീപകാലത്ത് ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി എന്നിവയിൽ പുരോഗതിയുണ്ടായി. എന്നാൽ ഈ മേഖലകളിലെല്ലാം ഇനിയുമേറെ ചെയ്യാനുണ്ട്. പരിഷ്കാരത്തിന്റെ എല്ലാ തലങ്ങളിലും ദ്രുതഗതിയിലുള്ള പുരോഗതി വേണം. സമീപ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് സമിതികളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സന്തോഷകരമാണ്’; രാഷ്ട്രപതി പറഞ്ഞു.


കഴിഞ്ഞദിവസവും രാഷ്ട്രപതി സ്ത്രീ സുരക്ഷയിൽ പ്രതികരണം നടത്തിയിരുന്നു. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു എന്നായിരുന്നു ദ്രൗപദി മുർമു പറഞ്ഞത്. സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണ്. സ്ത്രീകളെ കഴിവില്ലാത്തവരും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നു. സ്ത്രീകളെ കേവലം ഉപഭോഗവസ്തു മാത്രമായാണു ചിലർ കാണുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ നടക്കുന്ന പ്രവണതകൾ തടയണം. സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കില്ലെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.