ദുബായ് : അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന സൂഖ് അൽ ഫ്രീജിൽ സ്വദേശി ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാം.സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപങ്ങൾ തേടുന്നവർക്കും വ്യാപാര മേളയിൽ അവസരമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് മേള ഒരുക്കുന്നത്.
വിപണിയുടെ മത്സര ക്ഷമത ഉറപ്പു വരുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങൾ മേളയിൽ എത്തിക്കുന്നത്. മേളയുടെ ആദ്യ ഘട്ടം 29ന് സമാപിക്കും. തുടർന്ന് ബർഷ 3 പോണ്ട് പാർക്കിൽ ജനുവരി 3 മുതൽ 19 വരെ സൂഖ് അൽ ഫ്രീജിന്റെ രണ്ടാം ഘട്ടം നടക്കും. കച്ചവടത്തിനൊപ്പം ഭക്ഷ്യമേള, വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചു തുടങ്ങിയ സ്ഥാപനങ്ങളുടെ 30 സ്റ്റാളുകൾ ഇത്തവണയുണ്ട്. ഫൂഡ് ആൻഡ് ബവ്റിജസിൽ 10 സ്ഥാപനങ്ങളും പങ്കെടുക്കുന്നു. വൈകുന്നേരം 4.30 മുതൽ 10 വരെയാണ് പ്രവർത്തന സമയം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.