വീട്ടില്‍ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ പിരിച്ചതിന്റെ രേഖകളുമായി വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍.
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിഎംഎല്‍എ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരായി. ഷാജിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വീട്ടില്‍ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ പിരിച്ചതിന്റെ രേഖകളുമായി വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍.
തെരഞ്ഞെടുപ്പ് ചെലവിലേക്ക് പിരിച്ചെടുത്ത പണത്തിന്റെ തെളിവായി റസീറ്റുകളാണ് അദ്ദേഹം വിജിലന്‍സില്‍ ഹാജരാക്കിയത്. കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ വിജില ന്‍ സ് ഷാജിയോട് ആവശ്യപ്പെട്ടിരുന്നു. പണം പിരിച്ചതിന്റെ രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയി ലു കള്‍ വിജിലന്‍സിന് കൈമാറി. 154 ബൂത്ത് കമ്മിറ്റികളില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഷാജി യുടെ വാദം.രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു.
സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ പോയി ലീഗ് നേതാക്കളില്‍ ചിലരെ കണ്ടിരുന്നു. ഷാജി ഹാജരായപ്പോള്‍ 18000 റസീറ്റുകള്‍ അടിച്ച് പിരിവ് നടത്താന്‍ തീരുമാ നി ച്ച അഴീക്കോട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മിനിട്ട്‌സ് ഹാജരാക്കിയിരുന്നു. ആ മിനിട്‌സില്‍ ഒപ്പിട്ട മു സ്ലിം ലീഗ് നേതാക്കളെ വിജില ന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.
അതേസമയം ഷാജി എം എല്‍ എയുടെ വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സ് നോട്ടീസ് നല്‍കി. ഷാജിക്കെ തിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.
2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജി ല ന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശ ദമായ കണക്കെടുപ്പാണ് നടത്തേണ്ടത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയവും നടത്തണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.