അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് കോടികള്‍ ഇഡി കണ്ടെടുത്തു
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജിയുണ്ടാക്കിയ പണം അര്‍പ്പിതയെ സൂക്ഷി ക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. 18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് അവസാനിപ്പി ച്ച് ഇന്ന് പുലര്‍ച്ചെയാ ണ് കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ മേഖലയിലെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോ ഗസ്ഥര്‍ പോയത്. അ ന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പണം 10 പെട്ടികളിലാക്കിയാണ് കൊണ്ടു പോയത്. മൂന്ന് നോ ട്ടെണ്ണല്‍ മെഷീന്‍ പണം എണ്ണാനായി വേണ്ടിവന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ ജൂലൈ 23ന് നടത്തിയ പരിശോധനയില്‍ 21.9 കോടി രൂപ യും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയി രുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. പാര്‍ത്ഥ ചാറ്റര്‍ജി തന്റെ വീട് പണം സൂ ക്ഷിക്കാനുള്ള മിനി ബങ്കായി ഉപയോഗിച്ചിരുന്നു വെന്ന് അര്‍പ്പിത മൊഴി നല്‍കിയിരുന്നു.
മന്ത്രിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരു ന്നത്. എല്ലാ ആഴ്ചയിലും അല്ലെങ്കില്‍ പത്ത് ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദര്‍ശി ക്കാറുണ്ടായിരുന്നുവെന്ന് അര്‍പ്പിത ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
2016 മുതല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുമായി അടുപ്പമുണ്ടെന്നും അര്‍പ്പിത പറഞ്ഞു. എയ്ഡഡ് സ്‌കൂളുക ളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ കേസ്. കോളജുകള്‍ക്ക് അംഗീകാരം നല്‍കാനും അധ്യാപകരുടെ സ്ഥലംമാറ്റ ങ്ങള്‍ക്കും മന്ത്രി കോഴ വാങ്ങിയിരുന്നുവെന്നും അര്‍പിതയുടെ മൊഴിയില്‍ പറയുന്നു. പാര്‍ത്ഥ ചാറ്റ ര്‍ജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.