നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീ യപാതാ അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 29ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണം
തിരുവനന്തപുരം : കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റില്‍ തുറക്കാനാകുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനു ക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീ യപാതാ അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജോലികള്‍ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. 29ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാ നിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണം.
സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായും തൃശൂര്‍, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് ആഗസ്റ്റില്‍ തന്നെ തുരങ്കത്തിന്റെ ഒരു ടണല്‍ തുറക്കാ നുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജ ന്‍, കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, ദേശീയപാതാ അതോറിറ്റി പ്രതിനിധികള്‍, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.