Breaking News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുരുഷനും സ്ത്രീയും ചാടിപ്പോയി ; രക്ഷപ്പെട്ടത് യുവതി കൊല്ലപ്പെട്ട സെല്ലിലെ അന്തേവാസി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മലപ്പുറം സ്വദേശി യായ 42 കാരി ഉമ്മുകുല്‍സു 39 വയസുള്ള കോഴിക്കോട്ടുകാരന്‍ ഷം സുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. വാര്‍ഡിലെ ചുമര്‍ തുരന്നാണ് യു വതി കൊല്ലപ്പെട്ട സെല്ലിലെ അന്തേവാസി രക്ഷപ്പെട്ടത്.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മാന സിക പ്രശ്നമുള്ള ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. മെഡിക്കല്‍ കോ ളേജ് പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. മലപ്പുറം സ്വദേശിയായ 42 കാരിയും 39 വയസുള്ള കോഴിക്കോട്ടുകാര നുമാണ് ചാടിയത്. വാര്‍ഡിലെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടത്.

രണ്ടാം വാര്‍ഡിലെ അന്തേവാസിയായ പുരുഷന്‍ കുളിയ്ക്കാനായി വാര്‍ഡില്‍ നിന്നിറങ്ങിയതാണ്. തിരിച്ചെ ത്താത്തത് അന്വേഷിച്ചപ്പോഴാണ് കാണാതായത് അറിഞ്ഞത്. പൊലീസിനെയും ബന്ധുക്കളെയും അറി യിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡിലെ അന്തേവാസി യാണ് ചാടിപ്പോയ യുവതി. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെ ന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ച അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കൊ ല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നി ലയില്‍ കണ്ടെത്തിയത്. സഹ അന്തേവാ സിയാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറി യിച്ചത്.

മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കു ന്നതിനിടെയാണ് ഇ പ്പോള്‍ ചാടിപോകലും. കൊലപാതക കേസില്‍ പ്രതിയുടെ മാനസികാരോഗ്യ പരി ശോധന നടപടികള്‍ ക്കി ടെയാണ് കാണാതായ വാര്‍ത്തയും പുറത്ത് വരുന്നത്. കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നി ര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.