Home

കുതിരയുടെ മേല്‍ ബിജെപി പതാക പെയിന്റടിച്ചു ; പരാതിയുമായി മേനക ഗാന്ധി

 ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ഇന്‍ഡോര്‍: ബിജെപിയുടെ ജന്‍ ആശിര്‍വാദ യാത്രയില്‍ കുതിരയുടെ മേല്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചത് വിവാദമായി. പാര്‍ട്ടിയുടെ നടപടിക്കെതിരേ ബിജെപി എംപി മനേകാ ഗാന്ധിയുടെ എന്‍ജിഒ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) ഇന്‍ഡോര്‍ പൊലിസില്‍ പരാതി നല്‍കി. വ്യാഴാഴ്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പരിപാടിക്കിടെയാണ് ചായം പൂശിയ കുതിരയെ അണിനിരത്തിയത്.

വ്യാഴാഴ്ച ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെ പി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമപ്രകാരമാണ് എ ഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

22സംസ്ഥാനങ്ങളിലുടെയാണ് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ജന്‍ ആശീര്‍വാദ് യാത്ര നടത്തു ന്നത്. ഇതിലുടെ പുതിയ കേന്ദ്രമന്ത്രിമാരെ പരി ചയപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 150 ലോക്സഭാ മണ്ഡലങ്ങളും 15,000 കിലോമീറ്ററിലധികം ദൂരവും ലക്ഷ്യം വെക്കുന്ന ബിജെപി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നു.

വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ യാത്ര ഇന്‍ഡോറിലെ വിവിധ ഭാഗങ്ങളില്‍ കൂടിയാ യിരുന്നു. അതിനിടെയാണ് പാര്‍ട്ടിപതാകയുടെ നിറം തേച്ച കുതിരയെ പരിപാടിയില്‍ പങ്കെടുപ്പി ച്ചത്. മുന്‍ കൗണ്‍സിലറാണ് കുതിരെ പരിപാടിക്കായി എത്തിച്ചത്. കുതിരയുടെ മേല്‍ കാവിയും പച്ചയും കൂടാതെ താമര ചിഹ്നവും വരച്ചുവെച്ച് ബിജെപി എന്ന് എഴുതിയിരുന്നു. ഇത് മൃഗങ്ങ ളോടുള്ള ക്രൂരതയാണെന്ന് കാണിച്ചാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുതിരയെ ഇത്തരത്തില്‍ യാത്ര യില്‍ പങ്കെടുപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒയുടെ പ്രാദേശിക പ്രതിനിധികള്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരു ന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.