ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ ദുബായിലെത്തിയത്. 2024ൽ മാത്രം 9.2 കോടി യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളം സ്വാഗതം ചെയ്തു. കോവിഡിന് മുൻപ് 2018ൽ 8.91 കോടി യാത്രക്കാരായിരുന്നു.
കഴിഞ്ഞ വർഷം മാത്രം, 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് 106 വിമാനങ്ങൾ ഉപയോഗിച്ച് 4.4 ലക്ഷം വിമാന സർവീസ് നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന നേട്ടങ്ങൾ പങ്കുവച്ചത്.
2010ൽ ചരക്കുനീക്കവും 2013ൽ യാത്രാ വിമാന സർവീസും ആരംഭിച്ച അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നതോടെ ദുബായ് വ്യോമയാന മേഖല കൂടുതൽ വികസിക്കും. പുതിയ ടെർമിനലിന് 5 സമാന്തര റൺവേകളും 70 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളുമുണ്ടാകും.12,800 കോടി ദിർഹം ചെലവിൽ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമായിരിക്കും അൽമക്തൂം വിമാനത്താവളത്തിന്. ഇതോടുകൂടി ദുബായിലെ മുഴുവൻ വിമാന സർവീസുകളും അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കു മാറ്റാനാണ് പദ്ധതി. പണി പൂർത്തിയായാൽ വർഷത്തിൽ 26 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാകും അൽമക്തൂം എയർപോർട്ടിനെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്‌സ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.