സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യ ത്തിന്റെ അമൃതമഹോല്‍സവം’, ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടറയില്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അണി ചേരാന്‍ ആഹ്വാനം ചെയ്തു 1809ല്‍ വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമ ഹോ ല്‍സവത്തിന് ആരംഭം കുറിക്കും. മാര്‍ച്ച് 12 രാവിലെ ഒമ്പതു മണിക്ക് സാംസ്‌കാരികപ്രവര്‍ത്തകരും ഗാന്ധിയന്മരും നാന്തിരിക്കല്‍ വേലുത്തമ്പി ദളവ സ്മാരക സമുച്ചയത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പദയാത്രയായി കുണ്ടറ ഇളമ്പള്ളൂര്‍ വേലുത്തമ്പി ദളവ സാംസ്‌കാരിക കേന്ദ്ര ത്തില്‍ എത്തിച്ചേരും.
അമൃതമഹോല്‍സവത്തോടനുബന്ധിച്ച് ഗുരുദേവ ഓഡിറ്റോറിയത്തില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, പുരാവസ്തു, പുരാ രേഖാവകുപ്പ്, വാസ്തുവിദ്യാ ഗുരുകുലം, കേരള ഗാന്ധി സ്മാരകനിധി എന്നിവ സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍, സംസ്ഥാന ചലച്ചിത്ര അക്കാ ദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബുക് മാര്‍ക്കറ്റിംങ് സൊസൈറ്റി, സര്‍വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംഘടിപ്പിക്കുന്ന പുസ്തകമേളയും ചലച്ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
12ന് വൈകിട്ട് നാലിന് കുണ്ടറയിലെ ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷത വഹിക്കും.സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാ കൃ ഷ്ണന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.