ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ് നിയമലംഘനം കണ്ടെത്തിയത്. കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തി ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.
യുഎഇ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയന്ത്രണം ലംഘിക്കുന്നത് കുട്ടിയുടെ സുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകും. ഇത്തരം അശ്രദ്ധമായ പെരുമാറ്റം അപകടമുണ്ടായാൽ ഗുരുതരമായ പരുക്കുകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവനും അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.റോഡ് സുരക്ഷ നിലനിർത്താൻ നിർമിത ബുദ്ധി(ഐ), സ്മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ദുബായ് പൊലീസ് അവരുടെ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. റോഡിലെ ജീവൻ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ റിപാർട്ട് ചെയ്യാൻ താമസക്കാർ മുന്നോട്ടുവരണമെന്നും അധികൃതർ നിർദേശിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.