News

കുട്ടികൾക്ക് ദേശീയ, സംസ്ഥാന ധീരതാ അവാർഡിന് അപേക്ഷിക്കാം

കുട്ടികൾളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത  അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും പതിനെട്ടിനുമിടയിൽ പ്രായമുണ്ടായിരുന്നവർക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 2019 ജൂലൈ ഒന്നിനും 2020 സെപ്തംബർ 30-നും ഇടയ്ക്കായിരിക്കണം സംഭവം.
സ്വർണ്ണം, വെള്ളി മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡുള്ള ഭരത് അവാർഡ്, എഴുപത്തി അയ്യായിരം രൂപ വീതമുള്ള മാർക്കേണ്ഡയ, ശ്രവൺ, പ്രഹ്‌ളാദ്,ഏകലവ്യ, അഭിമന്യുഎന്നീ പേരുകളിലുള്ളതും, നാൽപതിനായിരം രൂപയുടെ ജനറൽ അവാർഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തിൽ നൽകുക. മെഡലും അവാർഡിന് പുറമേ അർഹത നേടുന്ന കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടർന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയുടെ ഉൾപ്പെടെയുള്ള എല്ലാ  ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും. ജേതാക്കൾക്ക് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന  സംസ്ഥാന ധീരതാ അവാർഡിനും പരിഗണിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
അപേക്ഷാ ഫോം www.iccw.co.in ലും സംസ്ഥാന  ശിശുക്ഷേമ  സമിതിയിലും ലഭിക്കും. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അഡ്രസ്സ് സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇതു സംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തത് മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ 2020 ഒക്‌ടോബർ അഞ്ചിന് മുൻപ് ലഭിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ  National/State Bravery Award for Children 2020 എന്ന് രേഖപ്പെടുത്തണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാർഡിന് ശുപാർശ  ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക്: 0471-2324939,2324932,9847464613.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.