ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ന്യൂഡല്‍ഹി : കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകള്‍ പോക്സോ നി യമം ലംഘിച്ചതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ കേസ്. ദേശീയ ബാലാവകാശ ക മ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്വിറ്റര്‍ കുട്ടിക ള്‍ക്ക് സുരക്ഷി തമല്ല. അതിനാല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ നിര്‍ദേശം പുറപ്പെടു വിക്കണ മെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ ക്കാറിനോട് ആവശ്യപ്പെട്ടു.
കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്ന് കമ്മീഷ ന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഐ.ടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാ ലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടി ട്വിറ്ററില്‍ പ്രവേശനം നല്‍കരുതെന്നാണ് ബാലാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യ പ്പെട്ടിരിക്കുന്നത്.
അതിനിടെ, ഐ ടി നിയമം പാലിക്കാന്‍ ട്വിറ്റര്‍ തയാറാവണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യ പ്പെട്ടു. നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ ക്കാര്‍ കൊണ്ടു വന്ന പുതിയ ഡിജിറ്റല്‍ ഗൈഡ് ലൈന്‍ നടപ്പാക്കാന്‍ ട്വിറ്റര്‍ തയ്യാറാവു ന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, പുതിയ നിയമങ്ങളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28ന് റെസിഡന്റ് ഗ്രിവന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ജൂലൈ ആറിന് വീണ്ടും പരിഗണിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.