പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുച ക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ.
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴു ള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു 10ന് ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേ ധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനു മതി നേടാനാണ് ശ്രമം.ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരു ടെ അഭിപ്രായം കൂടി പരിഗണിച്ചിട്ടായിരി ക്കും തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ കുട്ടിയുമായി ഇരുചക്രവാഹനത്തില്‍ പോകുന്ന മാതാപിതാക്കളില്‍ നിന്നും തല്‍ ക്കാലം പിഴ ഈടാക്കേണ്ട എന്ന തിരുമാനം ഗതാഗത വകുപ്പ് എടുത്തേക്കുമെന്ന് സൂചന.
കേരളത്തില്‍ ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഇരുച ക്രവാഹനത്തില്‍ ഒരു കുട്ടിയെ കൊണ്ടുപോകാന്‍ അനുവദിക്കണ മെന്നാണ് ആവശ്യം ഉയരുന്നത്. സം സ്ഥാനത്തിനു മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കേന്ദ്ര മോട്ടര്‍ വാഹന നിയമത്തില്‍ മാറ്റം വരണം. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തില്‍ ഉന്നയിച്ച് നിയമത്തില്‍ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുന്നു.
10ന് ചേരുന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം വിലയിരുത്തും. യോഗത്തിന്റെ തീരുമാനം അനു സരിച്ച് കേന്ദ്രത്തെ സമീപിക്കും-മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറകളുടെ പരിശോധനക ളെക്കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.