Breaking News

കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ യുഎഇ; ദേശീയ ഡാറ്റാ ബേസ് തയാറാക്കും.

അബുദാബി : കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർഥികളുടെ ആരോഗ്യ, ജീവിത നിലവാരം ഉയർത്തുന്നതിന് ഏകീകൃത പരിശോധനയും നിരീക്ഷണവും ശക്തമാക്കും. വിദ്യാർഥികളുടെ സമഗ്ര വിവരങ്ങൾ ചേർത്ത് ദേശീയ ഡാറ്റാബേസ് നിർമിച്ചാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്.
ഓരോ വിദ്യാർഥിയുടെയും മെഡിക്കൽ ചരിത്രം അപ്ഡേറ്റ് ചെയ്യുക, ഉയരം, ഭാരം, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ വളർച്ചാ സൂചകങ്ങൾ വിലയിരുത്തുക, കാഴ്ച പരിശോധന, നട്ടെല്ലിന് ഉണ്ടാകുന്ന വളവ്, ശ്രവണ ശേഷി, ദന്താരോഗ്യ പരിശോധന, മനോനില, പെരുമാറ്റം എന്നിവ സമയബന്ധിതമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക, പ്രതിരോധ കുത്തിവയ്പ് നടത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. 10 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കിടയിൽ പുകവലി ശീലമുണ്ടോ എന്നും നിരീക്ഷിക്കണം.
സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് നടത്തിയ രോഗപ്രതിരോധ, ബോധവൽക്കരണ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും നൽകണമെന്ന് പൊതുജനാരോഗ്യ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽറഹ്മാൻ അൻ റാൻദ് പറഞ്ഞു.ദേശീയ സ്കൂൾ ഹെൽത്ത് സ്ക്രീനിങ് അനുസരിച്ച് സമയബന്ധിതമായി നിരീക്ഷണവും പരിശോധനയും നടത്തി ലഭിക്കുന്ന വിവരങ്ങളാണ് ഡേറ്റബേസിൽ ചേർക്കേണ്ടത്. രോഗവിവരം നേരത്തെ കണ്ടെത്തുന്നതോടെ മികച്ച ചികിത്സ ഉറപ്പാക്കാനാകും. പ്രായത്തിന് അനുസരിച്ച് പ്രത്യേക ബോധവൽക്കരണവും നടത്തണം.സ്കൂൾ ആരോഗ്യപരിപാലനം രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെയും (യുണിസെഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായായാണ് ദേശീയ ഡേറ്റബേസ് സ്ഥാപിക്കുക.  എല്ലാ വികസന നയങ്ങളിലും സർക്കാർ കുട്ടികൾക്കും കൗമാരക്കാർക്കും മുൻഗണന നൽകുന്നുവെന്നും അവരുടെ ആരോഗ്യത്തിൽ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ്  പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.