Kerala

കുട്ടനാട്ടുകാരും ഭീതിയിലാണ്.

ഹൈദ്രബാദിൽ അദ്ധ്യാപകനായ അനിൽ സിംഗ് സ്വന്തം നാടായ തകഴിയിലെ വീട്ടിൽ ഇരുന്ന് പങ്കുവെയ്ക്കുന്ന നൊമ്പരപ്പെടുത്തുന്ന ഓർമ്മ

കുട്ടിക്കാലം മുതൽ തകഴിയിലാണ് ഞങ്ങൾ ജീവിച്ചത്. വീടിന് മുന്നിൽ പുഴ. പിന്നിൽ പാടശേഖരം. എല്ലാ വർഷവും വീട്ടുമുറ്റത്ത് വെള്ളം വരുന്നത് പതിവിണ്. കുട്ടനാട്ടിൽ എല്ലാവർഷവും വെള്ളപൊക്കം പതിവായിരുന്നു. അന്ന് വെള്ളപ്പൊക്കം കുട്ടനാട്ടുകാരുടെ ജീവിത്തിന്റെ ഭാഗമായിരുന്നു. മിക്കവാറും എല്ലാ വീടുകളിലും വെള്ളം കയറുമായിരുന്നു. തീരെ നിവൃത്തി ഇല്ലാതെ വന്നാൽ തകഴി സ്കൂളിൽ ഏർപ്പെടുത്തുന്ന ക്യാമ്പിലേക്ക് മാറും. മുന്ന് നാലു ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്കു തിരിച്ചു പോരും. തകഴിക്കാരുടെ വെള്ളപ്പൊക്കം തീർന്നു.

അനിൽ സിംഗ് കുടുംമ്പത്തെ വെള്ളം മുട്ടൊപ്പം ആയ ഞായറാഴ്ച്ച ഉച്ചയ്ക്ക് താത്ക്കാലിക ചെങ്ങാടത്തിൽ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു.

2018ലെ വെള്ളപ്പൊക്കം കുട്ടനാട്ടുകാരുടെ മനസ്സിൽ ഒരു വല്ലാത്ത ഭീതി ഉണ്ടാക്കിയിട്ടുണ്ട്. വീട്ടുകാരുടേയും നാട്ടുകാരുടേയും മനസിലെ ഭീതി ഹൈദ്രബാദിൽ നിന്ന് അന്നറിഞ്ഞു. വാർത്തകളിൽ വായിച്ചറിഞ്ഞു. ദൃശ്യമാധ്യമങ്ങളിലൂടെ പലതും കണ്ടറിഞ്ഞു. അന്നത്ത ദിവസങ്ങളെ കുറിച്ച് പിന്നീട് നാട്ടിലെത്തിയ എന്നോട് എത്രയോ പേർ നടുക്കുന്ന അനുഭവങ്ങൾ പങ്കു വെച്ചു. പിന്നീടുള്ള മഴക്കാലം കുട്ടനാട്ടുകാർക്ക് ഭീതിയുടെ ദിനങ്ങളാണ്. 2019 ലും വീടുകളിൽ വെള്ളം കയറി. പക്ഷെ 2018 പോലെ ആയിരുന്നില്ല. പക്ഷെ പതിവിലും വിപരീതമായാണ് ഇപ്പോൾ വെള്ളം ഉയരുന്നത്. രംഗംബാധമില്ലാത്ത കോമാളിയെ പോലെയാണ് വെള്ളം ഉയരുന്നത്.

2018 ൽ തകഴിയിലെ ക്യാമ്പിൽ പോലും വെള്ളം കയറി. ആൾക്കാരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി. തകഴി ശിവശങ്കരപിള്ളയുടെ ‘ഒരു വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിൽ പറയുന്നത് പോലെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു നിമിഷങ്ങൾ.
ആ കഥയിലുള്ള ഓലക്കുടിലുകൾ ഇന്ന് ഇവിടെ ഇല്ല. ജീവിത നിലവാരം വളരെ മെച്ചപ്പെട്ടു.

പത്തൊൻപതു വർഷം മുൻപ് ഇതുപോലൊരു വെള്ളപ്പൊക്ക സമയത്താണ് കേരളത്തിൽ നിന്നും ഹൈദരാബാദിലേക്കു വണ്ടി കയറിയത്. ഇന്ന് സ്ഥിതി മാറി. 2020 ലോകം കൊറോണയുടെ ഭീതിയിലാണ്. കേരളം ഭീതിയിലാണ്. ഇതിനിടയിലാണ് പ്രളയഭീതി.
കോവിഡ് കാലത്തു ജോലി നഷ്ട ആയിരങ്ങളാണ് കേരളത്തിലെത്തിയത്. തകഴിയിലെ വീട്ടിൽ എത്തിയിട്ട് രണ്ട് മാസമായി. തകഴിയിലെ വീട്ടിലെ ക്വോറന്റയിനും, ലോക്ക് ഡൗൺ കാലവും ജീവിതത്തിലെ മറക്കാത്ത ദിനങ്ങളാണ്. സമ്പാദ്യം ഈ കാലങ്ങളിൽ നിത്യചിലവിനായി ഉപയോഗിച്ചു. ജീവിതം എങ്ങിനെ മുന്നോട്ട് പോകും എന്ന് ചിന്തിക്കുന്ന സമയത്താണ് പ്രളയത്തിന്റെ ഭയപ്പാട്.

തകഴിയിലെ എന്റെ വീടിന്റെ അകത്തളത്തിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ ഭയപ്പാടായി. ഭാര്യയ്ക്കും കുട്ടികൾക്കും എന്നെക്കാൾ വലിയ ഭയം. അവരിത് മുൻപ് കണ്ടിട്ടില്ലല്ലോ. കുട്ടികൾ കരയുന്നു. ഭയന്നിട്ട് അവർ ഉറങ്ങുന്നില്ല. വെള്ളം ഉയരും മുൻപേ ചങ്ങാടം ഉണ്ടാക്കുന്നത് ഇപ്പോൾ കുട്ടനാട്ടുക്കാർക്ക് പതിവാണ്. വീട്ടിലുണ്ടാക്കിയ താത്ക്കാലിക ചങ്ങാടത്തിൽ കുടുംബത്തെ കരയിലെത്തിച്ചു. ഒടുവിൽ അവരെ സുരക്ഷിതമായ അവരുടെ വീട്ടിൽ കൊണ്ടാക്കി.

ഇപ്പോൾ പമ്പ ഡാം തുറന്നിരിക്കുന്നു. വെള്ളം വീട്ടിലേയ്ക്ക് കയറി തുടങ്ങി. കുട്ടനാട്ടുകാരുടെ ഇപ്പോഴത്തെ പ്രാർത്ഥന 2018ലെ പോലുള്ള വെള്ളപ്പൊക്കം ഉണ്ടാകരുതേ എന്നാണ്. വീട്ടു സാധനങ്ങൾ മുകളിലത്തെ നിലയിലാക്കി. മിക്കവാറും ഇനി ക്യാമ്പുകളിലാക്കും താമസം. പക്ഷെ ഇത്തവണ കൊറോണ വൈറസ് ഒരു ഭീകരരൂപം പൂണ്ട് മുന്നിലുണ്ട്. സുരക്ഷിത ഇടം തേടുകയാണ് ഇപ്പോൾ .

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.