കുടുംബശ്രീ ലോഗോ
സുമിത്രാ സത്യൻ
ഒരു നാടിന്‍റെ വികസനം സാധ്യമാകുന്നത് ആ രാജ്യത്തിലെ സ്ത്രീജീവിതങ്ങളുടെ ഉന്നമനം സാധ്യമാകുമ്പോഴാണ്.സ്ത്രീകൾ സ്വയംപര്യാപ്‌തതയും സ്വയം ശാക്തീകരണവും കൈവരിക്കുന്നതിലൂടെ മാത്രമേ ഒരു കുടുംബം സാമ്പത്തികമായും സാംസ്‌കാരികമായും ഔന്നത്യം പ്രാപിക്കുന്നുള്ളൂ .കുടുംബത്തിൽ നിന്ന് സമൂഹവും സമൂഹത്തിൽ നിന്നും രാഷ്ട്രവും രാഷ്ട്രത്തിൽ നിന്നും ലോകവും അഭിവൃദ്ധി നേടുകയുള്ളൂ .അത്തരമൊരു ലക്‌ഷ്യം മുൻനിർത്തിയാണ്, കേരളത്തിലെ താഴെക്കിടയിലുള്ള സ്ത്രീകളെ സമൂഹത്തിന്‍റെ പൊതുധാരയിലേക്കു ഉയർത്തി കൊണ്ടുവരിക എന്ന വിഭാവനയുണ്ടാവുന്നതും ആ വിഭാവന അടിസ്ഥാനമാക്കി കേരളത്തിൽ തുടക്കമിട്ട ഒരു സാമൂഹ്യ – സാമ്പത്തിക വിപ്ലവമായി കുടുംബശ്രീ ലോകമാതൃകയാവുന്നതും.
21 വർഷങ്ങളുടെ കഠിനപ്രയന്തനങ്ങളിലൂടെ കേരളീയ സമൂഹത്തിൽ കുടുംബശ്രീ ആർജ്ജിച്ചെടുത്ത കരുത്തും ഇച്ഛാശക്തിയും കേരളത്തിലെ സ്ത്രീകളുടെ തിളങ്ങുന്ന
വ്യക്തിത്വത്തിന്‍റെ കൈയൊപ്പുകളാണ്.. കഴിഞ്ഞ വർഷങ്ങളായി ദേശീയ – അന്തർദേശീയ തലങ്ങളിൽ കുടുംബശ്രീ നേടിയെടുത്തത് അംഗീകാരങ്ങളുടെ പെരുമഴക്കാലം. സ്ത്രീശക്തിയുടെ ഈ വിജയഗാഥയ്ക്കു പിന്നിൽ ചെറു പുഞ്ചിരിയോടെ അവർക്കൊപ്പമുണ്ട് ഒരു പുരുഷകൈത്തലം . എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ ഐ എ എസ് . കണ്ണൂർ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ നിന്നും ബി ടെക് ബിരുദം., ഐ ഐ ടി കാൺപൂരിൽ നിന്നും മെറ്റിരിയൽ സയൻസ് ആൻഡ് മെറ്റലർജിയിൽ എം ടെക് . പത്തനംതിട്ട ജില്ലാ കളക്ടർ,
ഗ്രാൻഡ് കേരളം ഷോപ്പിംഗ് ഫെസ്റ്റിവൽ ഡയറക്ടർ, ഡയറക്ടർ, ടൂറിസം , കെ ടി ഡി സി , എം ഡി , , മാനേജിങ് ഡയറക്ടർ കെ ടി ഡി സി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു . ഇപ്പോൾ അഞ്ചു വർഷത്തോളമായി കുടുംബശ്രീയെന്ന മഹാവൃക്ഷത്തിന്‍റെ വെളിച്ചവും ശ്വാസവുമായി മാറിയിട്ട് . ദി ഗൾഫ് ഇന്ത്യൻസ് ഡോട്ട് കോമിന് അദ്ദേഹം നൽകിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ :
ശാക്തീകരണം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നും :
കുടുംബം സാർവ്വത്രിക ഉന്നതിയുടെ നെടുംതൂണ്
ശാക്തീകരണം എന്ന വാക്ക് ഒരുപാടുപയോഗിക്കുകയും എന്നാൽ സ്വന്തം ജീവിതത്തിൽ ശാക്തീകരണം നടത്തേണ്ടുന്ന സമയത്തു അത് പ്രാവർത്തികമാക്കാൻ പറ്റാത്ത ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്ന ഒരേയൊരു ജനത കേരളീയരാണെന്ന് തോന്നാറുണ്ട്. കാരണം സാക്ഷരതയുടെയുടെയോ ജീവിത കാഴ്ചപ്പാടുകളുടെയോ മറ്റേതൊരു കാര്യത്തിലും കേരളീയ സ്ത്രീകൾ മറ്റ് സംസ്ഥാനത്തെക്കാളും മുന്നിട്ടു നിൽക്കുന്നവരാണ്. എന്നിട്ടും കേരളത്തിലെ സ്ത്രീകൾ പലപ്പോഴും സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്നും പിന്നോട്ട് നിൽക്കുന്ന ഒരവസ്ഥ കാണാൻ കഴിഞ്ഞിരുന്നു.അതിന് കാരണങ്ങൾ പലതാവാം. പക്ഷെ, വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അറിയാം, കഴിഞ്ഞ 20 – 25 വർഷങ്ങൾക്കിടയിൽ കേരളിയ സ്ത്രീ ജീവിതങ്ങളിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ത്രീ . സ്വന്തം ശക്തിയെ തിരിച്ചറിയുകയും അതിലൂടെയവൾ പുതിയൊരു വെളിച്ചത്തിലേക്കും ഉണർവിലേക്കും എത്തിച്ചേർന്നു കൊണ്ടിരിക്കുന്നതായും കാണാൻ കഴിയുന്നുണ്ട്. ആ ഉണർവ്വിനും ഉന്മേഷത്തിനും ഒരു പരിധി വരെ നമ്മുടെ വ്യവസ്ഥിതികളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തന്നെയെന്ന് പറയാം. ആ മാറ്റങ്ങൾക്കു അടിത്തറയേകാൻ കുടുംബശ്രീ പോലുള്ള സംരംഭങ്ങൾക്കും അതിലൂടെ സംഭവിച്ച സാമൂഹ്യ സാമ്പത്തിക വിപ്ലവങ്ങൾക്കും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് പരമാർത്ഥമാണ്. സ്ത്രീ സമൂഹത്തിന് വളരാൻ ആവശ്യമായ വളക്കൂറുള്ള മണ്ണ് ഇവിടെ സാധ്യമാക്കുകയും ചെയ്തപ്പോഴാണ് സ്ത്രീ സമൂഹം ആർജ്ജവം നേടുന്നത് .. കുടുംബശ്രീ എന്ന വിഭാവന ഉടലെടുക്കുന്നതും അത്തരമൊരു ചിന്തയിലും ഭാവനയിലുമാണ്. സ്ത്രീകളിലൂടെ സ്ത്രീകൾ വളർത്തിയെടുക്കുന്ന പ്രബുദ്ധവും സ്വയംപര്യാപ്തവുമായ ഒരു ജനത.
കുടുംബം തന്നെയാണ് അതിനുള്ള ആദ്യ കളരി .കുടുംബാന്തരീക്ഷം സ്വസ്ഥതപൂർണമാവണം .അതിനു കുടുംബത്തിലെ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. അതിനായി സാംസ്‌കാരികവും സാമ്പത്തികവുമായ അടിത്തറയാണ് ഓരോ അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീയുടെ മറ്റു പ്രവർത്തന മണ്ഡലങ്ങളിലൂടെയും ഞങ്ങൾ പ്രാവർത്തികമാക്കുന്നത്.സ്ത്രീ
അത്തരമൊരു ലക്ഷ്യസ്ഥാനത്തേക്കെത്താൻ സ്ത്രീകൾക്കാവുമെന്നതിന്‍റെ തെളിവായാണ് കുടുംബശ്രീയുടെ വിജയ ഗാഥയെ ഞാൻ കാണുന്നത് .
സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സ്ത്രീകൾ മുന്നോട്ട്
സംസ്ഥാന സർക്കാരിന്‍റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്‍റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (S.J.S.R.Y) പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ .ഇന്ന് ,ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയിലൊന്നാണ്. പരമ്പരാഗത രീതിയിൽ നിന്നും വിഭിന്നനമായി സ്ത്രീകൾക്കുള്ള വൈവിധ്യമാർന്ന ഒട്ടേറെ തൊഴിൽപദ്ധതികൾ കുടുംബശ്രീ യിലൂടെ ലോകം കണ്ടു
കുടുംബശ്രീ അയൽക്കൂട്ടം
അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതിൽ നിന്നും അഞ്ചു അംഗങ്ങളെ നേതൃസ്ഥാനത്തേക്ക് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നു. ആരോഗ്യ – വിദ്യാഭ്യാസ വാളന്റിയർ, അടിസ്ഥാന സൗകര്യ വാളന്റിയർ, വരുമാന ദായക വാളന്റിയർ, സെക്രട്ടറി, പ്രസിഡണ്ട് എന്നിവരാണവർ.
സൂക്ഷ്മതയോടെ കരുതലോടെ വായ്പാ പദ്ധതികൾ
സാധാരണയായി പരമാവധി വായ്പാ തുക 2.5 ലക്ഷം ആയിരിക്കും. എങ്കിലും പദ്ധതിക്കനുസരിച്ച് വായ്പയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. ഇങ്ങനെ ലഭിക്കുന്ന വായ്പകളിന്മേൽ സബ്‌സിഡി ഉണ്ടായിരിക്കും. പരമാവധി സബ്സിഡി തുക 1.25 ലക്ഷം രൂപയോ, വായ്പയുടെ 50 ശതമാനമോ (ഏതാണോ കുറവ് വരുന്നത്, അത്) ആയിരിക്കും. അംഗങ്ങൾ ആകെ വായ്പാ തുകയുടെ 5% മാർജിൻ മണി അടക്കേണ്ടതാണ്. ബാങ്കുകൾ കുടുംബശ്രീ യൂണിറ്റുകളുടെ പദ്ധതികൾക്ക് പരമാവധി 95% വരെ വായ്പ നൽകുന്നു.
കുടുംബശ്രീ അംഗങ്ങൾ 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷത്തിലേക്ക്
40 ലക്ഷമെന്നത് കണക്കു മാത്രമാണ്.കേരളത്തിലെ കുടുംബങ്ങളിൽ ഇനിയും കുടുംബശ്രീയിലേക്കു കടന്നു വരാത്ത വിഭാഗമുണ്ട് .അതിനുള്ള കാരണങ്ങൾ പലതാകാം. അവരെ കണ്ടെത്തി ഈ പദ്ധതിയുടെ സൂക്ഷ്മ തലത്തിലേക്ക് കൊണ്ട് വരിക എന്നതാണ് ഇനിയുള്ള അടുത്ത നടപടി . സ്ത്രീകൾ കൂടുതൽ ആർജ്ജവത്തോടെ ഇത്തരം സാമൂഹ്യ മാറ്റങ്ങളിലേക്കു കടന്നു വന്നാലേ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കൂ എന്‍റെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് സ്വയം പര്യാപ്തമാക്കാൻ ഇത്തരം പദ്ധതികളിലൂടെ മാത്രമേ സാധ്യമാവൂ മാത്രമല്ല, , ഇത്തരം പദ്ധതികൾ വളരെ സജീവമായി ഇവിടെ നിലകൊള്ളുമ്പോൾ അവയോടു ചേർന്ന് നിൽക്കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെ മാത്രമല്ല, രാഷ്ട്രത്തിന്‍റെ തന്നെ ഉത്തരവാദിത്വമാണ് .ഇതിൽ ഓരോ സ്ത്രീയും തന്‍റെതായ സ്ഥാനം നിലപാട് ഉറപ്പിക്കേണ്ടതുണ്ട്. അതിനെ നിർണയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും അവരോരോരുത്തരും തന്നെയാണ്
വൈവിധ്യമാർന്ന വിജയപദ്ധതികൾ ;
പെൺപ്പക്ഷത്തിന്‍റെ തിളങ്ങുന്ന മുദ്രകൾ
കേരളശ്രീ
” ഒരു സാദാ കുടുംബശ്രീ പ്രവർത്തകയായ എന്നെ പോലുള്ള ഒരു സ്ത്രീയുടെ കഴിവുകളെ തിരിച്ചറിയാനും അവളെ ഉയരങ്ങളിൽ എത്തിക്കാനും കുടുംബശ്രീയുടെ ഏറ്റവും നേട്ടങ്ങളിലൊന്നായ കേരളശ്രീ മുഖാന്തിരം ആയെന്നു പറയാം ” കേരളശ്രീയുടെ ഗ്രൂപ്പ് ലീഡറായ കാക്കനാട് സ്വദേശിനീ സ്മിത പറയുന്നു.
ഇവരുടെ ടീമിൽ ഇപ്പോൾ അഞ്ചു പേരോളം ഉണ്ട്.കേരളത്തിലെ പ്രധാന സ്ഥാപനങ്ങളായ സ്‌പൈസസ് ബോർഡ് , ഡി ടി ഡി സി (ഡിസ്‌ട്രിക്‌ട് ടുറിസം പ്രൊമോഷൻ കൗൺസിൽ ), റിസർവ് ബാങ്ക് , കെ ബി പി എസ് ( കേരള ബുക്ക്സ് ആൻഡ് പുബ്ലിക്കേഷൻസ് സൊസൈറ്റി ) സൗത്തേൺ റയിൽവെയുടെ ഏസി വെയ്റ്റിംഗ് ഹാൾ , ക്ലീനിങ് വിഭാവങ്ങൾ , സർക്കാർ , സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള കരാർ ജോലികളിലേക്ക് ആളുകളെ കണ്ടെത്താനും നിയമിക്കാനും റെയിൽവേ യാത്രികർക്ക് ഓൺലൈനായി ഭക്ഷണം സപ്ലൈ ചെയ്യാനും ടിക്കറ്റ് ബുക്കിങ്ങിനും വാട്ടർ അതോറിറ്റി , കാരുണ്യ മെഡിക്കൽ മറ്റു സർക്കാർ സ്ഥാപനങ്ങൾ , പോലീസ് സ്റ്റേഷനുകൾ , , എറണാകുളം ജില്ലയിലെ പാർക്കിങ്ങ്മറ്റും തൊഴിലാളികളെ കണ്ടെത്താൻ കേരളശ്രീ മുഖാന്തിരമാണ് .
ഓരോ ജില്ലാ പഞ്ചായത്തിലെ ചെയർ പേഴ്സൺ മുഖാന്തിരമാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.ഒഴിവുകളുടെ ലിസ്റ്റ് ചെയർപേഴ്സൺ കേരളശ്രീക്ക് നൽകുന്നു .കേരളശ്രീ ആ ലിസ്റ്റ് പൂർത്തീകരിച്ചു കുടുംബശ്രീ ജില്ലാ മിഷൻ വഴി സ്ഥാപനങ്ങൾക്ക് കൈമാറുന്നു. ഇതിനകം ആയിരം പേർക്ക് കേരളശ്രീ മുഖാന്തിരം തൊഴിൽ ലഭ്യമാക്കി കൊടുത്തിട്ടുണ്ട്
ജനകീയ ഹോട്ടൽ @ 25
ഇത് പ്രകാരം ആയിരം ഹോട്ടലുകൾ തുടങ്ങാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്.2020 ഏപ്രിലിൽ പ്രഖ്യാപനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 491 ഹോട്ടലുകൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ‘ ബഡ്ജറ്റ് ഹോട്ടൽ ‘ എന്ന പേരിലാണിപ്പോൾ ഈ ഹോട്ടലുകൾ തുടങ്ങിയിരിക്കുന്നത് പഞ്ചായത്ത് – നഗര സഭകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത് അതാത് പഞ്ചായത്ത് വാടക നൽകണം .മാത്രമല്ല, കെട്ടിടത്തിന്‍റെ മറ്റു ചിലവുകളും ( വൈദ്യുതി , വെള്ളം ) ഇവർ തന്നെ വഹിക്കണം എങ്ങനെയായിരുന്നു തുടക്കം.എന്നാൽ , കോവിഡ് മഹാമാരി വന്നതോട് കൂടി ബഡ്‌ജറ്റ് ഹോട്ടലുകൾ ഒക്കെയും കുടുംബ ശ്രീയുമായി ചേർന്ന് 20 രൂപയ്ക്കു ഊണ് എന്ന നിരക്കിൽ കമ്മ്യൂണിറ്റി കിച്ചൺ ആയി മാറുകയായിരുന്നു..(ഉപഭോക്താവി
ആദ്യ ഹോട്ടൽ തിരുവന്തപുരത്താണ് തുടങ്ങിയത്. ജനകീയ ഹോട്ടൽ പദ്ധതിയിലൂടെ ഇതിനകം 491 ഹോട്ടലുകളിലായി രണ്ടായിരത്തി ഇരുനൂറ്റിയൊന്ന് പേർക്ക് തൊഴിൽ ലഭ്യമായെന്നത് കുടുംബശ്രീയെ സംബന്ധിച്ചു ഒരു നേട്ടം തന്നെയാണെന്ന് ജനകീയ ഹോട്ടൽ പ്രൊജക്റ്റിന്‍റെ സംസ്ഥാന അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ നിഷാന്ത് പറഞ്ഞു ,
കുടുംബശ്രീ കെട്ടിട നിർമാണ യുണിറ്റ്
പുരുഷന്മാരുടെ കുത്തകയെന്ന് പറയുന്ന മേഖലയാണ് കെട്ടിട നിർമാണ മേഖല..കുടുംബശ്രീയിലൂടെ ആ ചൊല്ലും തിരുത്തിക്കുറിച്ചു 2016 – 2017 ലാണ് ഈ പദ്ധതി നടപ്പിലാവുന്നത് . ഹഡ്‌കോയുടെ സി എസ് ആർ ഫണ്ടിലൂടെ 2016 ലായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്.സർക്കാരിന്‍റെ ലൈഫ് , ആശ്രയ , സ്വപ്നകൂട് തുടങ്ങിയ
പദ്ധതികളിൽ ഇവരെ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലായി വരുന്നത്. ഇതിനകം 288 യൂണിറ്റുകളിലായി വീടുകൾ പണിതിട്ടുണ്ട് , രണ്ടാരിരത്തിലധികം പേർക്ക് തൊഴിൽ ലഭ്യമായിട്ടുമുണ്ട്
അമൃതം ന്യൂട്രിമിക്സ്
പോഷകാഹാരം ആരോഗ്യമുള്ള ഒരു ജനതയ്ക്കു അത്യന്താപേക്ഷിതമാണ് .ഇത് കണ്ടറിഞ്ഞാണ് പോഷകാഹാര നിർമാണ മേഖലയിലും കുടുംബശ്രീയുടെ കരുതൽ ഉണ്ടായത് .
അമൃതം ന്യൂട്രിമിക്സ് എന്നത് പൂരക പോഷക ആഹാരമാണ്. അങ്കണവാടികളിൽ ആറ് മാസം മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് ടേക്ക് ഹോം റേഷൻ ആയിട്ട് കൊടുക്കുന്നതാണിത് . 2006 ൽതുടങ്ങി.യ പദ്ധതിയാണ് .241 ന്യൂട്രിമിക്സ് യൂണിറ്റുകൾ വഴിയാണ് ഇത് നിർമിച്ചു കൊടുക്കുന്നത്.ഇതിൽ ഗോതമ്പു സോയ, ബംഗാൾ ഗ്രാമ, നിലക്കടല , പഞ്ചസാര എന്നീ പോഷകമൂല്യവുമുള്ള പദാർത്ഥങ്ങൾ
ഉൾപ്പെടുത്തിയിരിക്കുന്നു.,കൂടാ
2019 മുതൽ പോർട്ടിഫൈഡ് ( ഇതിൽ 11 മൈക്രോ ന്യൂട്രിയൻസ് കൂടി ഉൾപ്പെടുത്തിയ പ്രക്രിയയെയാണ് പോർട്ടിഫൈഡ് എന്ന് പറയുന്നത് ) ചെയ്തു 1560 ളോളം സ്ത്രരീകളാണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. 18000 മെട്രിക് ടോൺ ന്യൂട്രിമിക്സ് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നുണ്ട് 33115 അങ്കണവാടികളിലായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിന്‍റെ ഒരു വർഷത്തെ ടേൺ ഓവർ 220 കോടിയാണ് . ഒരു യൂണിറ്റിൽ 5 / 10 സ്ത്രീകൾ തൊഴിലെടുക്കുന്നു .
കഫേ കുടുംബശ്രീ
കുടുംബശ്രീ യുടെ ശക്തമായ യൂണിറ്റുകൾ ഒന്നാണ് കഫേ കുടുംബശ്രീ യൂണിറ്റുകൾ.. ഒരു കാറ്ററിംഗ് യൂണിൽ പത്തു പേരാണ് ഉണ്ടാവുക 2004 ൽ കുടുംബശ്രീയുടെ കഫെ കുടുംബശ്രീ പദ്ധതിയിലൂടെ തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ആദ്യ കാറ്ററിംഗ് യുണിറ്റ് തുടങ്ങിയ ഗിരിജയ്ക്ക് പറയാനുള്ളത് വിജയഗാഥകളുടെ നീണ്ട നിര തന്നെയാണ് . 2010 ൽ 21 ദിവസം നീണ്ടു നിന്ന ഡൽഹി അന്താരാഷ്ട്ര ട്രേഡ് ഫെസ്റ്റിവൽ അടക്കം ഗിരിജ കൈവെച്ച കാറ്ററിങ് സർവീസുകൾ നിരവധി . ഇപ്പോൾ ഈ കോവിഡ് കാലത്ത് , മൂന്ന് മാസമായി തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു . കഫെ കുടുംബശ്രീ പദ്ധതിയിലൂടെ ജീവിതത്തിനു കൂടുതൽ രുചിക്കൂട്ടുകൾ ചേർക്കുകയാണ് ഗിരിജയിപ്പോൾ
കുടുംബശ്രീ അപ്പാരൽ യൂണിറ്റ്
2010 ൽ കൊല്ലത്ത് നെടുമ്പറ ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആദ്യ അപ്പാരൽ പാർക്ക് എന്ന വിഭാവനയോടെ 50 സ്ത്രീകളുടെ കൂട്ടായ്മയിൽ ഒരു അപ്പാരൽ പാർക്ക് തുടങ്ങുന്നത്. ഷർട്ട് , നെറ്റി , ക്ലോത്ത് ബാഗ് , യൂണിഫോം തുടങ്ങിയവ നിർമ്മിക്കുന്ന തുകൽ നിർമാണ യൂണിറ്റായാണ് പ്രവർത്തനം ആരംഭിച്ചത് . ആദ്യ വർഷം 20 ലക്ഷത്തിന്‍റെ നഷ്ട്ടം ഉണ്ടായെങ്കിലും പിന്നീട് അത് ലാഭമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് യൂണിറ്റ് ഹെഡ് ജയലക്ഷ്മി പറഞ്ഞു.കഠിനപ്രയത്നവും അർപ്പണ മനോഭാവവും ഉണ്ടെങ്കിൽ ഏതൊരു വ്യവസായവും പോലെ ഇതും വിജയലക്ഷ്യം കണ്ടെത്താൻ കഴിയും
ഈ കോവിഡ് കാലത്തു , 51 ലക്ഷത്തിന്‍റെ മാസ്‌ക്കുകൾ വിറ്റഴിച്ചു കൊണ്ടാണ് ഈ അപ്പാരൽ യൂണിറ്റ് വിപ്ലവം സൃഷ്ട്ടിച്ചിരിക്കുന്നത് . സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഇവർ നിർമിക്കുന്ന മാസ്‌ക്കുകൾ വിറ്റഴിക്കപ്പെടുന്നത്.. കേരളത്തിൽ പാറശാല, പുനലൂർ , ആലപ്പുഴ എന്നിവിടങ്ങളിൽ അപ്പാരൽ പാർക്കുകൾ ഉണ്ട്. പത്തനംതിട്ടയിൽ ഒരു ക്ലസ്റ്റർ യൂണിറ്റും ഉണ്ട് . പതിനായിരത്തിലേറെ പേർ ഇതിലൂടെ ഉപജീവനം നേടുന്നു.
INBOX
ബാങ്ക് ലിങ്കേജ് വായ്പ 5,717 കോടി രൂപയില്‍ നിന്നും 10,499 കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 10,777 ല്‍ നിന്നും 23,453 ആയി ഉയര്‍ന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000ത്തില്‍ നിന്നും 68,000 ആയി ഉയര്‍ന്നു. 12 ഇനം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ്ങ് കൊണ്ടുവന്നു. കുട, നാളികേര ഉത്പന്നങ്ങള്‍,
കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായ പേരില്‍ ഉത്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നതിന് കരാറുണ്ടാക്കി. കേരള ചിക്കന്‍ വിപണിയിലിറക്കി, 1000 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂട്രിമിക്സ് ബ്രാന്‍ഡില്‍ പൊതുപോഷക ഭക്ഷണങ്ങള്‍ വിപണിയിലെത്തിച്ചു. 212 കരകൗശല ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. 206 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു.76 ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ ആരംഭിച്ചു. 100ല്‍പ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 25,000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി സ്നേഹിത കോളിങ് ബെല്‍ സ്‌കീം ആരംഭിച്ചു
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.