ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റിലായി. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ റാവല്‍
മുംബൈ: ഭാര്യുമായി കലഹിച്ച പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് താരം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീട്ടി ല്‍വെച്ച് ഇരുവരും തമ്മില്‍ കലഹമുണ്ടായതിന് പിന്നാലെയാണ് നിഷ റാവല്‍ പരാതി നല്‍കിയത്.
മെയ് ആദ്യം താരദമ്പതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി വാര്‍ത്തകള്‍ വരുന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരി ക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരണ്‍ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ കരണ്‍ മേഹ്‌റ അറസ്റ്റിലായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി നിഷ റാവല്‍ പരസ്യമായി രംഗത്തെത്തി.തനിക്കെതിരെ ഗാര്‍ഹിക പീഡനമാണ് നടക്കുന്നതെന്നും വര്‍ഷങ്ങളായി താന്‍ സഹിക്കുകയാണെന്നും നിഷ റാവല്‍ തുറന്നടിച്ചു. കരണിന് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെ ന്നും നിഷ പറയുന്നു.
അതേസമയം, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നിഷ റാവലിനെതിരെ ആരോപണവുമായി കരണും രംഗത്തെത്തി. നിഷ തല സ്വയം ചുവരിലി ടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും അത് താന്‍ ചെയ്തതായി വരുത്തിയതായും കരണ്‍ പറയുന്നു. ഏതാനും വര്‍ഷമായി തങ്ങള്‍ നല്ലനിലയിലല്ല പോയി ക്കൊണ്ടിരുന്നത്. പിരിയാന്‍ തീരുമാനിച്ചതാണ്. നഷ്ടപരിഹാരമായി വലിയ തുകയാണ് നിഷയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്നും കരണ്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും നിഷ സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും കരണ്‍ പറയുന്നു.
ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരണ്‍ മേഹ്‌റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.