Breaking News

കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനും ബുദ്ധിമുട്ടി അയ്യപ്പന്മാർ; ശബരിമലയിൽ തിരക്ക് കൂടി, കൂടുതൽ പൊലീസ്

പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്ചൽ ക്യു ബുക്കുചെയ്തിട്ടുണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11 ന് പമ്പയിൽ നിന്നു മല കയറിയ തീർഥാടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിട്ടില്ല. അത്രയ്ക്ക് നീണ്ട കാത്തു നിൽപ്പാണ്.
അടുത്ത മാസം മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതിൽ എത്തിയതാണ് തിരക്ക് കൂടാൻ കാരണം. വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടില്ല.  കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്. തീർഥാടനത്തിനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യം പരിമിതമാണ്. 
മഴ പെയ്യുന്നതിനാൽ താഴെ തിരുമുറ്റത്ത് വിരിവെച്ചു വിശ്രമിക്കാനും കഴിയാതെ അയ്യപ്പന്മാർ വിഷമിച്ചു. നിയന്ത്രണത്തിനു 150 പൊലീസ് കൂടുതലായി എത്തിയിട്ടുണ്ട്. 40 മുൻ മേൽശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷർച്ചന തുടങ്ങി.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.