Home

കുടിയിറക്കല്‍ ഭീഷണിയില്‍ ദലിത് കുടുംബം ; ഭൂമാഫിയ സംഘത്തിനെതിരെ പ്രതിഷേധം

പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പ ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷ ണി. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. അനാഥായത്തിനാണെന്ന വ്യാ ജേനയാണ് പണം ആവശ്യപ്പെട്ടത്

കൊച്ചി : ദരിദ്ര ദലിത് കുടുംബത്തെ ഭീഷണിപ്പെടുത്തി പുറമ്പോക്കില്‍ നിന്ന് ഇറക്കി വിടാനുള്ള നീക്കത്തി ല്‍ പ്രതിഷേധം. കാക്കനാട് വിഎസ്എന്‍എല്‍ റോഡില്‍ കാളങ്ങാട്ട്മൂലയില്‍ കൈവശ പുറമ്പോക്കില്‍ താമസിക്കുന്ന പി വി പുരുഷനും ഭാര്യ പത്മിനിയും ഉള്‍പ്പെടുന്ന കുടുംബത്തിനെതിരെ പത്രത്തില്‍ വാര്‍ ത്ത നല്‍കി അനധികൃത കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള നീക്കത്തിലാണ് പ്രതിഷേ ധം.

പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പണം ആവശ്യപ്പെട്ട് നി രന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പ രാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷണി.ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. അനാഥായത്തിനാണെന്ന വ്യാജേനയാണ് പണം ആവശ്യപ്പെട്ടത്.

കാക്കനാടും സമീപ പ്രദേശങ്ങളിലും വന്‍കിടക്കാരും സാമ്പത്തിക ശേഷിയുള്ളവരും ഏക്കറ് കണക്കിന് റവന്യു പുറമ്പോക്കാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കാണാതെ പത്രവാര്‍ത്ത യുടെ മറവില്‍ സാധാരണ മനുഷ്യരെ ഭീഷണപ്പെടുത്തി കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുത്ത് തോല്‍ പ്പിക്കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെ പി എം എം എസ് സംസ്ഥാന ഖജാന്‍ജി സി എ ശിവന്‍ പറ ഞ്ഞു. ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വരെ പതിച്ച് നല്‍കാന്‍ വ്യവസ്ഥയുള്ള നാട്ടിലാണ് പട്ടികവര്‍ഗ ക്കാരിയെ അഞ്ച് സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ കുടിലില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമം.

നിരവധി പട്ടിക വിഭാഗ കുടുംബങ്ങളാണ് കാക്കനാട് പ്രദേശത്ത് പുറമ്പോക്കുകളില്‍ കുടില്‍ കെട്ടി താമ സിക്കുന്നത്. അധികാരികളെ സ്വാധീനിച്ച് പട്ടയം വാങ്ങി നല്‍കുന്ന സംഘം പിന്നീട് തുച്ഛമായ വില നല്‍ കി ഭൂമി തട്ടിയെടുക്കുകയാണ്. നാട്ടില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന ദരിദ്ര കുടുംബങ്ങ ളുടെ തൊഴിലും ജീവനോപധികളും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പത്മിനിയും കുടുംബവും അഭിമു ഖീകരിക്കുന്ന സമാനമായ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന നിരവധി കുടുംബങ്ങള്‍ കാക്കനാട്ടില്‍ താമ സിക്കുന്നുണ്ട്. ഭൂമാഫിയ സംഘങ്ങളുടെ ഭീഷണിക്കും ചൂഷണത്തിനും ഇരയാകുന്ന പട്ടികജാതി കുടും ബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന പുറമ്പോക്കില്‍ പട്ടം ന ല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു.

കാക്കനാട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ കെപിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി വി രാജു, പി പി മോഹനന്‍, പി വി വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.