നിരന്തര പീഡനത്തെ തുടര്‍ന്ന് കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി.യുവതി തൂ ങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അച്ഛന്‍ പരാതി നല്‍കി
കോട്ടയം: നിരന്തര പീഡനത്തെ തുടര്‍ന്ന് കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കി.യുവതി തൂ ങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അച്ഛന്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ യും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ (31) കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് ലക്ചററായ എലിസബത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് കെവിന്‍ സംശയം പ്രകടിപ്പിക്കുകയും ഇതിന്റെ പേരില്‍ മാനസികമായി പീഡി പ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.വ്യാഴാഴ്ച 11നാണ് എലിസബത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 2 വയ സ്സുള്ള മകളുണ്ട്. 2019 ജനുവരിയിലാണ് എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം നടക്കുന്നത്. 60 പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വി വാഹ സമയത്ത് നല്‍കിയിരുന്നു.
എലിസബത്തിന് ശമ്പളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടില്‍ നിന്നും വാങ്ങിത്തരണമെന്നും ആ വശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും തോമസ് പറ ഞ്ഞു.ഇവരുടെ രണ്ട് വയസ്സുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിന മായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കു ഞ്ഞിനെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയില്‍ തൂ ങ്ങിമരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. കേസെടു ത്തതായി കടുത്തുരുത്തി എസ്‌ഐ വിബിന്‍ ചന്ദ്രന്‍ പറഞ്ഞു. എലിസബത്തിന്റെ സംസ്‌കാരം ശനിയാഴ്ച മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.