ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടു ണ്ടെ ങ്കിലും കുഞ്ഞിനു പാലുകൊടു ക്കാ ന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേതല്ലെന്ന് ആവര്‍ത്തിച്ച് യുവതി. യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരി ച്ചിട്ടുണ്ടെങ്കിലും കുഞ്ഞിനു പാലുകൊടുക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല.
ഈ സാഹചര്യത്തില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുപരിചരണ കേന്ദ്രത്തി ലേക്കു മാറ്റും. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും കുട്ടി പൂര്‍ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറു ടെ സാക്ഷ്യപത്രവും ലഭിച്ചശേഷം മാത്രമേ കുട്ടിയെ ശിശുപരിചരണകേന്ദ്രത്തിലേക്ക് മാറ്റൂ.
ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉറു മ്പു കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരേ ആശുപ ത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച രാവിലെയാണു തുമ്പോളിയില്‍ കാടുപിടിച്ചുകിടന്ന ഒരു പറമ്പിന് സമീപത്തുനിന്നും ജനിച്ച യുടനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെണ്‍കുഞ്ഞിനെ ആക്രി പെ റുക്കാനെത്തിയ അന്യസംസ്ഥാന തൊ ഴിലാളികള്‍ കണ്ടെത്തുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ നാട്ടുകാര്‍ ഇടപെട്ട് കട പ്പുറം വനിതാശിശു ആശു പത്രിയിലെത്തിക്കുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.