Kerala

കീം പരീക്ഷ വിജയകരമായി നടത്താനായതായി അധികൃതർ

കീം 2020 പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയർഫോഴ്സ്, പൊലീസ്, കെഎസ്ആർടിസി, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാതൃകപരമായ പ്രവർത്തനമാണ് സന്നദ്ധ സേന പ്രവർത്തകർ കാഴ്ചവെച്ചത്. 336 പരീക്ഷാകേന്ദ്രങ്ങളിലായി നാലായിരത്തോളം സന്നദ്ധ സേന പ്രവർത്തകരാണ് പങ്കെടുത്തത്.
സാനിട്ടൈസർ നൽകുക, സാമൂഹിക അകലം പാലിക്കുക, തെർമൽ സ്‌കാനർ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ സുരക്ഷിതമായി പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക അഭിനന്ദനവും അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
എന്നാൽ ശാരീരിക അകലം പാലിക്കാതെ രക്ഷകർത്താക്കൾ കൂട്ടം കൂടി സ്കൂൾ ഗേറ്റിനു മുന്നിൽ നിന്ന കാഴ്ച പലയിടത്തും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 13 ലക്ഷം കുട്ടികൾ എഴുതിയ പത്താംക്ലാസ് പരീക്ഷയുടെ മൂന്നിലൊന്നു കുട്ടികൾ മാത്രം എഴുതിയ പരീക്ഷക്കാണ് നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ആൾക്കൂട്ടം ഉണ്ടായത്. ഇവരെ നിയന്ത്രിക്കാൻ ഫലപ്രദമായ പോലീസ് സംവിധാനം പലയിടത്തും ഉണ്ടായില്ല.
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

16 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.