കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്ര മിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തി. അക്രമവു മായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 162 ആയി
കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ യാണ് പൊലീസിനെ തൊഴിലാളികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കിറ്റെക്‌സിലെ ഇരുനൂറിലധികം തൊഴിലാളികള്‍ ചേര്‍ന്നെന്നാ ണ് പൊലീസിനെ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. 11 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെയാണ് കു റ്റം ചുമത്തിയിട്ടുള്ളത്. 50 ഓളം പേര്‍ ചേര്‍ന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കമുള്ളവരെ കൊല്ലാന്‍ ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം തടയാന്‍ എത്തിയവരെ കൊലപ്പെടുത്തു ക യായിരുന്നു പ്രതികളുടെ ഉദ്ദേശം.
പ്രതികള്‍ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ വി പി ഷാജനെ വധിക്കാന്‍ ശ്രമിച്ചു. സംഘം ചേര്‍ ന്നായിരുന്നു ആക്രമണം.സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ പൊലീസു കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്.പ്രതികള്‍ സ്റ്റേഷന്‍ ജീപ്പിന്റെ താ ക്കോല്‍ ബലമായി ഊരിയെടുത്തെന്നും അക്രമികളില്‍ ഒരാള്‍ എസ്‌ഐ സാജന്റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതിക ളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കരോള്‍ നടത്തി യതുമായി ബന്ധപ്പെട്ടു ചില തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഇരുവിഭാഗങ്ങള്‍ ത മ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ കുന്നത്തുനാട് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പൊലീസിനെ ഇ വര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും പൊലീസ് ജീപ്പുകല്‍ കത്തിക്കുകയുമായിരുന്നു.
കിറ്റെക്‌സില്‍ മുമ്പും സംഘര്‍ഷം,കൂടുതല്‍ തെളിവുകള്‍ പുറത്ത്
അതേസമയം കിറ്റെക്‌സ് മാനേജ്‌മെന്റും ഇതരസംസ്ഥാന തൊഴിലാളികളും തമ്മില്‍ പ്രശ്‌ന ങ്ങള്‍ പതിവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.കഴിഞ്ഞ ഒക്ടോബര്‍ 30നും കിറ്റെക് സില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി പൂട്ടിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ക്ക് നേരെയും മാ നേജ്‌മെന്റ് പ്രതിനിധികള്‍ ആക്രോശിക്കുന്നുണ്ട്. തൊഴി ലാളി പ്രതിഷേധം മാനേജ്‌മെന്റ് മറച്ചുവെക്കുന്നതായാണ് ഇവിടെ നിന്നുയരുന്ന പ്രധാന ആ ക്ഷേപം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.