Breaking News

കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് ; വന്‍ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോ ടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക്

കൊച്ചി : തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് സംഘം ഇന്ന് യാത്രതി രിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോ ടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെ ക്സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലു ങ്കാനയിലക്ക് പോകുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര.

നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എം ഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. നൂതന ടെക്സ്റ്റൈല്‍ ഉല്‍പാദന രംഗത്തെ പുതിയ നിക്ഷേ പകര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യ വാഗ്ദാനം മൂലധന സബ്സിഡിയാണ്.

50 മുതല്‍ ആയിരം പേര്‍ക്ക് വരെ ജോലി നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് മുതല്‍ മുടക്കില്‍ 35 ശത മാനം സബ്സിഡി. 40കോടി രൂപവരെ ഇതുവഴി നിക്ഷേപകര്‍ക്ക് ലാഭിക്കാം. സര്‍ക്കാര്‍ ഭൂമി വാടക ക്കെടുത്താല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 25 ശതമാനം വരെ സബ്സിഡി, വാതില്‍പടി വരെ വെള്ള വും റോഡും സര്‍ക്കാറെത്തിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപിച്ച് നല്‍കും. തൊഴി ലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയുമ്പോഴും സഹായം.

പുതിയ സംരംഭങ്ങള്‍ക്ക് സംവിധാനങ്ങളൊരുക്കാന്‍ വേണ്ട ലോണ്‍തുകയടെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി എട്ട് ശതമാ നം പലിശക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. എട്ട് വര്‍ഷം വ രെ ഈ പലിശ ഇളവ് ലഭിക്കും. 50 മുതല്‍ 200 വരെ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന സംരംഭ ങ്ങള്‍ക്ക് യൂണിറ്റിന് 1 രൂപ നിരക്കില്‍ തടസമില്ലാത്ത വൈദ്യുതിയെത്തിക്കും. വന്‍കിട സംരംഭ ങ്ങ ള്‍ക്ക് യൂണിറ്റിന് പരമാവധി രണ്ട് രൂപ മാത്രം ഈ ടാക്കുമെന്നല്ലാമാണ് തെലുങ്കാന മുന്നോട്ടു വെച്ച വാ്ദാനങ്ങള്‍.

സംരംഭം തുടങ്ങാനായി ഭൂമി വാങ്ങുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ വേണ്ടിവരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയുള്‍പ്പടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും വാഗ്ദാനത്തിലുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.