കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയ ര്‍മാന്‍ സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോ ര്‍ഡും സംയുക്തമായി പരിശോധന നടത്തി. അടുത്തിടെ നടക്കുന്ന പതിമൂന്നാമത്തെ പരിശോ ധനയാണിതെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു എം ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞു.15,000 പേര് പണിയെടുക്കുന്ന കിറ്റെക്സ് പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും ചെയര്മാന് ആരോപിച്ചു.
തുടര്‍ച്ചയായ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നി ക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു കിറ്റെക്സിന്റെ പിന്മാറ്റം. പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയാണെന്നും കിറ്റെക്സ് കുറ്റപ്പെടുത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.