Web Desk
വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടുത്തണം. റോഡ് വീതി കൂട്ടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ റിവ്യൂ ചെയ്യും. മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി തലത്തില്‍ അവലോകനം നടത്തും. 100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. സെപ്തബറോടെ പൊതുമരാമത്ത് ജോലികള്‍ ആരംഭിക്കാനാകണം. കോവിഡിനിടയിലും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
54,391 കോടി രൂപയുടെ 679 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ 125 ഓളം പദ്ധതികള്‍ ഈ വര്‍ഷം ഡിസംബറിനുളളില്‍ പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുണ്ടന്നൂര്‍, വൈറ്റില, എടപ്പാള്‍ ഫ്ലൈ ഓവറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 50 കോടിക്കു മുകളിലുള്ള പദ്ധതികളാണ് അവലോകനം ചെയ്തത്.
യോഗത്തില്‍ മന്ത്രിമാരായ ഡോ. ടി എന്‍ തോമസ് ഐസക്, ജി സുധാകരന്‍, ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, കിഫ്ബി സി.ഇ.ഒ ഡോ. കെ എം അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.