Home

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി ; സമാന്തര കിണര്‍ കുഴിച്ച് രക്ഷാപ്രവര്‍ത്തനം

കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടി ഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാണ് കാണാതായത്.

കൊല്ലം : കുണ്ടറ വെള്ളിമണ്‍ ചെറുകുളത്ത് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയെ കാണാതായി. ഇരുമ്പനങ്ങാട് കൊച്ചുതു ണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറി(30)നെയാ ണ് കാണാതായത്. പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം ബുധനാഴ്ച വൈകിട്ട് 5.30ന് ചെറുകു ളത്തെ രാധാദേവിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടി ഞ്ഞത്. മൂന്നു തൊഴിലാളികളില്‍ ഗിരീഷ്‌കുമാര്‍ മാത്രമാ ണ് കിണറ്റില്‍ ഇറങ്ങിയത്. മോട്ടോറിന്റെ പൈപ്പ് ശരിയാ ക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുക യാ യിരുന്നു.

തൊഴിലാളികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. മണ്ണ് മൂടി ക്കിടന്നതിനാലും ഇടുങ്ങിയ കിണറായതിനാലും രക്ഷാ പ്ര വര്‍ത്തനം ദുഷ്‌കരമായി. പൊലീസും കുണ്ടറ, കൊല്ലം എ ന്നിവിടങ്ങളില്‍ നിന്നായി രണ്ടുവീതം ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. വായുസഞ്ചാരമില്ലാത്ത കിണ റായതിനാല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി മറ്റൊരു കിണ ര്‍ കുഴിച്ച് രാത്രി വൈ കിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരു വരും കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വെള്ളംവറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരി കെ കയറിയപ്പോള്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറോടെ രണ്ടു അഗ്നിശമന സേനാ യൂണി റ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മ ണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചിക ളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

100 വര്‍ഷത്തിലേറെ പഴക്കമുള്ള കിണറിന് 20 തൊടിയുണ്ട്. കുറച്ച് ഭാഗം മാത്രമാണ് തൊടി ഇറക്കിയി ട്ടുള്ളത്. മറ്റ് ഭാഗം കല്ലുകെട്ടിയതാണ്. അതാണ് കൂടുതല്‍ മണ്ണിടിയാന്‍ കാരണം. കശുവണ്ടി ഫാക്ടറി തൊ ഴിലാളിയായിരുന്ന ഗിരീഷ്‌കുമാര്‍ അടുത്തിടെയാണ് ഭാര്യയുടെ സഹോദരനൊപ്പം കിണര്‍ ജോലിക്ക് പോയിത്തുടങ്ങിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.