Auto

കാർ വിൽപനയിൽ ആൾട്ടോ 16 വർഷവും മുന്നിൽ

കൊച്ചി: മാരുതി സുസുകി ആൾട്ടോ ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന കാറെന്ന നേട്ടം തുടർച്ചയായ 16ാം വർഷവും സ്വന്തമാക്കി. ആദ്യമായി കാർ വാങ്ങുന്നവരുടെ മാറാത്ത പ്രഥമ പരിഗണനയായും കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവതയുടെ അഭിമാനകേന്ദ്രമായും ആൾട്ടോ തുടരുകയാണ്.
2000 സെപ്തംബറിലാണ് ആൾട്ടോ നിരത്തിലിറങ്ങിയത്. 2004 ൽ ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള കാറായി മാറി. ഏറ്റവും വലിയ മത്സരം നടക്കുന്ന പാസഞ്ചർ കാർ വിഭാഗത്തിൽ തുടർച്ചയായ 16 വർഷവും തുടരാനായത് മികവിന്റെ തെളിവാണെന്ന് മാരുതി വൃത്തങ്ങൾ അറിയിച്ചു. ഒതുക്കമുള്ള ആധുനിക രൂപകൽപന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയർന്ന ഇന്ധനക്ഷമത, ഏറ്റവും പുതിയ സുരക്ഷാ, സൗകര്യ ഘടകങ്ങൾ എന്നിവയാണ് ആൾട്ടോയുടെ വിജയ ഫോർമുല. മാരുതി സുസുകിയുടെ വിശ്വസ്തതയുടെയും ഈടുനിൽപ്പും ഉടമകൾക്ക് പ്രിയങ്കരമായി.
‘സമാനതകളില്ലാത്ത പ്രകടനം, ഒതുക്കമുള്ള രൂപകൽപനയും ഉപയോഗിക്കുന്നതിലുള്ള സൗകര്യവും, ഉയർന്ന ഇന്ധനക്ഷമത, താങ്ങാനാവുന്നതും എല്ലായ്‌പ്പോഴും സൗകര്യപ്രദമായതും സുരക്ഷാസംബന്ധമായ പുതുമകൾ എന്നിവ നേട്ടത്തിന് കരുത്ത് പകരുന്നതായി മാരുതി സുസുകി ഇന്ത്യയുടെ മാർക്കറ്റിംഗ് ആന്റ് സെയിൽസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഡൈനാമിക് എയ്‌റോ എഡ്ജ് രൂപകൽപ്പന, ഏറ്റവും പുതിയ സുരക്ഷാ ഘടകങ്ങൾ എന്നിവയോടെ ആൾട്ടോ മറക്കാനാവാത്ത ഉടമസ്ഥാനുഭവമാണ് നൽകുന്ന്. ബി.എസ്.6 മാനദണ്ഡങ്ങൾക്കനുസൃതമായ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ കാറായിരുന്ന ആൾട്ടോ പെട്രോളിൽ 22.05 കിലോമീറ്റർ പ്രതിലിറ്ററും സി.എൻ.ജിയിൽ 31.56 കിലോമീറ്റർ/കിലോഗ്രാമും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
പുതിയ ആൾട്ടോയിലെ അടിസ്ഥാന സുരക്ഷാ ഘടകങ്ങളിൽ െ്രെഡവർ സൈഡ് എയർബാഗ്, എ.ബി.എസ്, ഇ.ബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഹൈസ്പീഡ് അലർട്ട് സിസ്റ്റം, െ്രെഡവർക്കും സഹ െ്രെഡവർക്കുമുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയുൾപ്പെടുന്നു. ഏറ്റവും പുതിയ വാഹനാപകട, കാൽനടയാത്രിക സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായത് കൂടിയതാണിത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.