Kerala

കാർഷികവരുമാനം വർധിപ്പിക്കാൻ 20 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകവരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികൾക്ക് ആർ.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. 20 കോടിയുടെ പ്രാദേശിക പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
തൃശൂർ ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തിൽ നെൽകൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുതിനുള്ള 7.5കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. ഒല്ലൂർ എം.എൽ.എ കെ.രാജന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി പ്രസ്തുത പാടശേഖരങ്ങൾക്ക് ലഭ്യമായത്. പാടശേഖരണങ്ങൾക്കു വേണ്ട മോേട്ടാർ പമ്പുകൾ, മോട്ടോർഷെഡിന്റെ പൂർത്തീകരണം, പി.വി.സി പൈപ്പ് ലൈനുകളുടെ സ്ഥാപനം എന്നിവയ്ക്കായിരിക്കും തുക വിനിയോഗിക്കുക.
ജലസേചന വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശുപാർശ പ്രകാരം ചിറ്റൂർ ബ്ലോക്കിലെ യന്ത്രവൽകൃതകൃഷിരീതികൾക്കായി 1.78കോടി രൂപ അനുവദിച്ചു. കൃഷിഭൂമിയുടെ തയ്യാറാക്കലിന് എസ്‌കവേറ്ററുകൾ അഗ്രോ സർവ്വീസ് സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
കൂൺ കൃഷി ചെയ്യുന്നതിനായി സുഭിക്ഷ കേരള പദ്ധതി പ്രകാരം നിരവധി ചെറുപ്പക്കാർ മുന്നോട്ടു വന്നതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ്ഹോർട്ടികൾച്ചർമിഷന് കൂൺ കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം രൂപ പദ്ധതി പ്രകാരം അനുവദിച്ചു. ഭൗമസൂചികാ പദവി ലഭിച്ചിട്ടള്ള ഇടുക്കിയിലെ മറയൂർ ശർക്കര നിർമ്മാണ യൂണിറ്റുകൾക്ക് പദ്ധതി പ്രകാരം 27 ലക്ഷംരൂപ അനുവദിച്ചു. കാന്തള്ളൂർ പ്രദേശത്തെ കർഷകസംഘങ്ങളുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്.
സ്റ്റേറ്റ്ഹോർട്ടികൾച്ചർ മിഷൻ മുഖേന 12 യൂണിറ്റുകൾക്കായിരിക്കും ഈ ധനസഹായം ലഭിക്കുക.

കശുമാവിന്റെ അതിസാന്ദ്രതാകൃഷിയ്ക്കും (1000ഹെക്ടർ) സാധാരണകൃഷിയ്ക്കും (2000 ഹെക്ടർ) കശുമാവ് വികസന കോർപ്പറേഷൻ മുഖേന 4.80 കോടി രൂപ് ധനസഹായം നൽകും. ഇതുകൂടാതെ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിനായി 2.46 കോടിരൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. കശുമാങ്ങയിൽ നിന്നും ആപ്പിൾജ്യൂസ്, സാന്ദ്രീകൃതശീതളപാനീയം (കാർബണേറ്റഡ് ഡ്രിങ്ക്) എന്നിവ നിർമ്മിക്കുന്നതിന് കാസർകോട് ജില്ലയിലെ കർഷകർക്ക് ധനസഹായം നൽകുന്നതാണ് പ്രസ്തുത പദ്ധതി. പ്ലാന്റേഷൻ കോർപ്പറേഷൻ മുഖേനയാണ് ധനസഹായം നൽകുക. പ്ലാന്റേഷൻ കോർപ്പറേഷനു തന്നെ 2.2 കോടിയുടെ പാഷൻ ഫ്രൂട്ടിന്റെ ഒരു പദ്ധതി കൂടി അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ പാഷൻഫ്രൂട്ട കൃഷിവ്യാപനത്തിനാണ് (50 ഹെക്ടർ) പദ്ധതി. പാഷൻഫ്രൂട്ടിന്റെ മൂല്യവർദ്ധിത യൂണിറ്റുകളുടെ നിർമ്മാണത്തിനും പദ്ധതിയിൽ തുകവകയിരുത്തിയിട്ടുണ്ട്

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.