Home

കാലാവസ്ഥ അനുകൂലം ; കാഴ്ചയുടെ വിരുന്നൊരുക്കി പൂരം വെടിക്കെട്ട്

പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാ വസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴ യെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു

തൃശൂര്‍: പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാവ സ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴയെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു. ഇടക്ക് പെയ്യുന്ന മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.05 ഓ ടെ വെടിക്കെട്ടിന് ആദ്യ തിരി കൊളുത്തി.

പൂരം നാളില്‍ പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ചതും 10 ദിവ സത്തിനു ശേഷം നടക്കുന്നതും.മഴ മാറിയതോടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെടിക്കെട്ട് നടത്താനായിരു ന്നു ആദ്യ തീരുമാനം. എന്നാല്‍ ഇടയ്ക്കെത്തിയ മഴ ഭീഷണിയായി. ഇതോടെ ഒരു മണിക്കൂര്‍ വൈകി ഒരു ക്കങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ പരിശോധനയ്ക്കു ശേഷം വെടിക്കെട്ട് നടത്തുകയായിരുന്നു.

പകല്‍വെളിച്ചത്തില്‍ വെടിക്കെട്ട് നടന്നപ്പോള്‍ പതിവുള്ള വര്‍ണാഭമായ കാഴ്ചകള്‍ നഷ്ടമായി. എങ്കിലും വെടിക്കോപ്പുകള്‍ നഷ്ടപ്പെടാതെ വെടിക്കെട്ട് നടത്താനായതിന്റെ ആശ്വാസത്തിലാണ് ദേവസ്വങ്ങള്‍. ആളുകള്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ സമീപത്തുളള കെട്ടിടങ്ങളുടെയും മറ്റും മുകളില്‍ കയറി നി ന്നാണ് പൂരം പ്രേമികള്‍ വെടിക്കെട്ട് ആസ്വദിച്ചത്.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടു ണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച് തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. ഗു ണ്ട്, ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊ ലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 പൊലീസുകാര്‍ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീ റ്റര്‍ പരിധിയില്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കിയില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.