ഖത്തർ : കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന രോഗങ്ങൾക്കതിരെ പ്രതിരോധ കുത്തിവെപ്പിന് ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, ജലദോഷം, കഫക്കെട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ വാക്‌സിനെടുക്കാനാണ് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരെല്ലാം വാക്‌സിൻ സ്വീകരിക്കണം. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ആർഎസ്വിയുടെ ലക്ഷണങ്ങൾ. അസുഖം വേഗത്തിൽ പടരും. ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂമോണിയ ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. വൈറസിനെതിരെ പ്രതിരോധ സ്വീകരിക്കാനുള്ള കുത്തിവെപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും അടുത്തുള്ള പി.എച്ച്.സി.സികൾ സന്ദർശിക്കുകയോ, 107എന്ന നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യുകയോ ചെയ്യാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.