ദോഹ : ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി. ഇന്ന് രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറായനയിൽ ആണ്–17 ഡിഗ്രി സെൽഷ്യസ്. അൽ കരാന, ദോഹ എന്നിവിടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇന്നലെ രാവിലെ അബു സമ്രയിൽ 14 ഡിഗ്രി സെൽഷ്യസും ദോഹയിൽ 19 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ഇന്ന് ചിലയിടങ്ങളിൽ കനത്ത കാറ്റിനെ തുടർന്ന് പൊടിയും ഉയർന്നിട്ടുണ്ട്. താരതമ്യേന തണുപ്പ് കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.
ശൈത്യകാലത്തിന്റെ രണ്ടാം മാസത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. വർഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമാണിത്. കനത്ത കാറ്റിനൊപ്പം ജനുവരി രണ്ടാമത്തെ ആഴ്ചയോടെ മഴ പെയ്യും. മാസം പകുതി എത്തുമ്പോഴേക്കും മൂടൽ മഞ്ഞും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ജനുവരിയിലെ പ്രതിദിന ശരാശരി താപനില 17.7 ഡിഗ്രി സെൽഷ്യസ് ആണ്. ജനുവരി മാസങ്ങളിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ താപനിലയിൽ ഏറ്റവും കുറഞ്ഞത് 1964 ൽ ആണ്–3.8 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ 2015 ലും –32.4 ഡിഗ്രി സെൽഷ്യസ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.