Kerala

കാരിട്ടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേള ; മെയ് അഞ്ചു മുതല്‍ എട്ടു വരെ കൊച്ചിയില്‍

1001 കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം,സംസ്ഥാന കാര്‍ട്ടൂണ്‍ ക്യമ്പ്,ടോക് ഷോ,കുട്ടികളുടെ കാര്‍ട്ടൂ ണ്‍കളരി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതക ലാ അക്കാദമി, എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണ ത്തോടുകൂടിയാണ് പരിപാ ടി

കൊച്ചി: ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള ‘കാരിട്ടൂണ്‍’ മെയ് അഞ്ചു മുതല്‍ എട്ടു വരെ കൊച്ചിയില്‍ അഞ്ചു വേദികളില്‍ നടക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതകലാ അക്കാദമി,എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരി പാടി.പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഇ.പി.ഉണ്ണി, മഞ്ജുള്‍, പരേഷ്,അനിമേറ്റര്‍ അദിതി കൃഷ്ണദാസ് എന്നിവ രെ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

മേളയ്ക്ക് മുന്നോടിയായി ആദ്യ മലയാള കാര്‍ട്ടൂണ്‍ പിറന്ന കൊല്ലത്ത് മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് ഗസ്റ്റ് ഹൗ സില്‍ നടക്കുന്ന ചടങ്ങില്‍ കാരിട്ടൂണ്‍ പതാക സാംസ്‌കാരി ക മന്ത്രി സജി ചെറിയാന്‍ കാരിട്ടൂണ്‍ ഫെസ്റ്റി വല്‍ ഡയറക്ടര്‍ മനോജ് മത്തശ്ശേരിക്ക് കൈമാറും.അഞ്ചിന് വൈകിട്ട് അഞ്ചിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം അങ്ക ണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മേയര്‍ അഡ്വ.അനില്‍കുമാര്‍ മേള ഉദ്ഘാ ടനം ചെയ്യും. ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ വിവിധ ഗാലറികളില്‍ അഞ്ചു മുതല്‍ എട്ടു വരെ 1001 കാ ര്‍ട്ടൂണുകളുടെ മെഗാ പ്രദര്‍ശനം ഉണ്ടാവും.

എറണാകുളം ലളിതകലാ അക്കാദമി കലാകേന്ദ്രത്തിന്റെ അങ്കണത്തില്‍ ആദ്യ മൂന്ന് ദിവസം വൈകീട്ട് ആറിന് ടോക്ക് ഷോകള്‍ നടക്കും.അഞ്ചിന് ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ‘യന്ത്രം ചിരിപ്പിക്കുമോ’ സംവാദത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ ദാസും പങ്കെടുക്കും.ഇ പി ഉണ്ണിയുടെ കാര്‍ട്ടൂണ്‍ രചനയെ കുറിച്ച് കേരള മീഡിയ അക്കാദമി ഒരുക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ആറിന് വൈകിട്ട് ‘ചിരിപ്പിക്കുന്ന ഭൂതഗണങ്ങള്‍’ സംവാദത്തില്‍ പ്രശസ്ത അനിമേറ്റര്‍ അദിതി കൃഷ്ണദാസ്, സിനിമാപ്രവര്‍ത്ത ക ആര്‍ദ്ര നമ്പ്യാര്‍, കേശവ പണിക്കര്‍ തുടങ്ങി യവര്‍ പങ്കെടുക്കും. കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്ര വും പ്രദര്‍ശിപ്പിക്കും.

6ന് വൈകിട്ട് ‘കാക്കിക്കുള്ളിലെ ചിരി’സംവാദം നടക്കും. ധന മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആമുഖ പ്ര ഭാഷണം നടത്തും.പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ അംഗ ങ്ങള്‍, പി വിജയന്‍ ഐ പി എസ് എ ന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ക്കുള്ള ക്യാമ്പ് 6, 7 തീയതികളില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ന ടക്കും.അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.കുട്ടികള്‍ക്കുള്ള ഏകദിന കാര്‍ട്ടൂണ്‍ കളരി ചാവറകള്‍ച്ചര്‍ സെന്ററില്‍ 7ന് രാവിലെ 9.45ന് ആര്‍ട്ടിസ്റ്റ് ടി.കലാധരന്‍ ഉ ദ്ഘാ ടനം ചെയ്യും. മേളയുടെ ദിനങ്ങളില്‍ വൈകീട്ട് നാലു മുതല്‍ സുഭാഷ് പാര്‍ക്കില്‍ ലൈവ് കാരിക്കേച്ചറിങ് നടക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.