Kerala

കാരിടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേള; കൊച്ചിയില്‍ മെയ് 5 മുതല്‍

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വി വിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കള്‍ ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

കാരിട്ടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേളയുടെ ലോഗോ മന്ത്രി എം ബി രാജേഷ് മേയര്‍ അഡ്വ എം അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു

കൊച്ചി: നാല് ദിവസത്തെ ദേശീയ കാര്‍ട്ടൂണ്‍ മഹോത്സവത്തിന് കൊച്ചി അ രങ്ങാവുന്നു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വിവിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാ ദമി, എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണ ത്തോടുകൂടി യാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

മേളയുടെ ലോഗോ പ്രകാശനം കൊച്ചിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്,കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാ റിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കാരിട്ടൂ ണ്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ മനോജ് മത്തശ്ശേരില്‍, കാര്‍ ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, എ ക്‌സിക്യുട്ടീവ് അം ഗം രതീഷ് രവി,ഭരത് മനോജ് എന്നിവര്‍ പങ്കെടുത്തു.

എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, ചാവറ കള്‍ച്ചറല്‍ സെന്റര്‍,സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളി ലെ വേദികളിലാണ് മേളയുടെ വൈവിധ്യമുള്ള പരിപാടികള്‍.1001 കാര്‍ട്ടൂണുകളുടെ മെഗാ പ്രദര്‍ശന ത്തില്‍ അക്കാദമി അംഗങ്ങളുടെ സൃഷ്ടികള്‍ക്കൊപ്പം മാസ്റ്റേഴ്‌സ് കാര്‍ട്ടൂണുകള്‍, ദേശീയ കാര്‍ട്ടൂണുകള്‍, ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണുകള്‍ എന്നിവയുടെ പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാവും.

ചിരിയും ചിന്തയും ചേര്‍ന്ന സംവാദങ്ങള്‍,കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ ക്യാമ്പ്,കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കളരി,ലൈവ് കാരിക്കേച്ചര്‍ ഷോ എന്നിവ മേളയുടെ ഭാഗ മായി നടക്കും.ദേശീയതലത്തില്‍ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.അവാര്‍ഡ് നേടിയ അനിമേഷന്‍ ചിത്രങ്ങ ളുടെ പ്രദര്‍ശനം,പ്രശസ്ത കാര്‍ട്ടൂ ണ്‍ ആചാര്യന്മാരുടെ ജീവിതം വിവരിക്കുന്ന ഡോക്യുമെന്ററികളുടെ പ്രദ ര്‍ശനം എന്നിവയും ഇതോടൊപ്പം നടക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോ ടും കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്.

കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ അക്കാദമി 2016ലാണ് ആദ്യ ദേശീയ കാര്‍ട്ടൂ ണ്‍ ഉത്സവമായ കാരിട്ടൂണ്‍ കൊച്ചിയില്‍ സംഘടിപ്പിച്ചത്. 2017 ലും മേള നടന്നു. തുടര്‍ന്ന് പ്രളയവും കോ വിഡ് കാലവും മൂലം മുടങ്ങിയ കാര്‍ട്ടൂണ്‍ മഹോത്സവമാണ് വീണ്ടും വരുന്ന മാസം നടക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.