ദുബായ് : ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്. ഇതേ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.ഫ്ലൈദുബായുടെ വിമാനത്തിന്റെ (FZ661) ടേക്ക് ഓഫാണ് താൽക്കാലികമായി നിർത്തിവച്ചത്. ടേക്ക് ഓഫ് റദ്ദാക്കിയതിനെ തുടർന്ന് സമീപത്തുള്ള വിമാനത്താവളങ്ങളിലേക്ക് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനക്കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് അറിയിച്ചു. “യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നതായി,” എയർലൈൻ കൂട്ടിച്ചേർത്തു. യാത്ര മുടങ്ങിയവരെ ടെർമിനലിലേക്ക് മാറ്റുകയും പകരം മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നതായും എയർലൈൻ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.