വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു
കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പി ടി ഉഷയുടെ ഉള്‍പ്പെടെ പരിശീലകനായിരുന്നു. വടകര മണിയൂരിലെ വസതിയില്‍ വെച്ചാണ് അന്ത്യം. രണ്ട് വര്‍ ഷമായി കിടപ്പിലായിരുന്നു. ഈ വര്‍ഷം പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.
മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരു ന്നു. 935ല്‍ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലാണ് അദ്ദേഹം തന്റെ വിദ്യാ ഭ്യാസം പൂര്‍ത്തിയാക്കിയത്. കോളജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിന്‍ സിപ്പലിന്റെ ഉപദേശം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. എയര്‍ ഫോഴ്സിലേക്ക് 1955ല്‍ തെരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സര്‍വീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എ ന്നാ ല്‍ അന്തര്‍ ദേശീയ മത്സരങ്ങളിള്‍ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാന്‍ അദ്ദേഹത്തി നു സാധിച്ചില്ല.
പിന്നീട് പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരള ത്തില്‍ വന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കോച്ചായി ചേര്‍ന്നു. സൈനിക സേവനത്തിനുശേ ഷം കണ്ണൂരിലെ സ്പോര്‍ട്സ് സ്‌കൂളില്‍ അധ്യാപകനായി.
1970ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി ടി ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി ടി ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവി ധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.