Home

കാമുകി നല്‍കിയ ജ്യൂസ് കുടിച്ചു; ആന്തരാവയവങ്ങള്‍ തകരാറിലായി യുവാവ് മരിച്ചു; ആസിഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് കുടുംബം

പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാ ണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്

തിരുവനന്തപുരം: പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണ മാണെന്ന ആരോപണവുമാ യി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹ ത ആരോപിച്ചാണ് ബ ന്ധുക്കള്‍ രംഗ ത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേ ജ് ആശുപത്രി യില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്. പെ ണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതാ ണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടും ബം ആരോപിക്കുന്നത്.കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതോ ടെയാണ് ഷാരോണ്‍ അവശനിലയി ലായതെന്നും കുടുംബം പറയുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാ ര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.

ഈ മാസം 14ാം തിയതിയാണ് ഷാരോണും സുഹൃത്ത് റെജിനും കാമുകിയുടെ വീട്ടില്‍ പോയത്. റെ ജിനെ വീടിന് പുറത്ത് നിര്‍ത്തിയതിന് ശേഷം ഷാരോണ്‍ ഒറ്റയ്ക്കാണ് വീടിനുള്ളിലേക്ക് പോയത്. അല്‍ പ്പസമയം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയിലാണ് ഷാരോണ്‍ വീടിന് പുറത്തേക്ക് വന്നത്. പെണ്‍കുട്ടി തന്ന ജ്യൂസ് കുടിച്ച് അവ ശനായെന്നും, എത്രയും വേഗം വീട്ടില്‍ എത്തിക്ക ണമെന്നു മാണ് ഷാരോണ്‍ റെജിനോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ റെജിനെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേ ഷം മാതാവ് വീട്ടില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയിലായിരുന്നു ഷാരോണ്‍.

ഉടന്‍ തന്നെ പാറശാലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോ ളേജിലേക്കും മാറ്റി. എന്നാല്‍ കാര്യമായ പ്രശ്നങ്ങള്‍ പരിശോധനയില്‍ കാണാത്തതിനാല്‍ വീട്ടിലേക്ക് മടക്കി വിട്ടു. അടുത്ത ദിവസം ആയപ്പോഴേക്കും വായില്‍ നിറയെ വ്രണങ്ങള്‍ നിറയുകയും ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയി ലേക്ക് എത്തുകയും ചെയ്തു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നി ന്ന് കഷായവും ജ്യൂസും കുടിച്ചുവെന്നാണ് ഷാരോണ്‍ ബന്ധുക്കളോട് പറഞ്ഞത്. വീണ്ടും ആശുപ ത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടു. അടുത്ത ദിവസങ്ങളില്‍ മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവര്‍ത്തനം മോശമായി. ഇതോടെ വെന്റിലേറ്റ റിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.

വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാ രോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പൊലീ സിന് ലഭിച്ചിട്ടുണ്ട്. സംഭവത്തി ല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ പങ്ക് ഉണ്ടെന്നും, കൃത്യമായ നടപടി സ്വീകരിക്ക ണമെന്നും ഷാരോണിന്റെ കുടുംബം ആ വശ്യപ്പെട്ടു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.