Breaking News

കാബൂള്‍ വിമാനത്താവളത്തിലെ ഐഎസ് ചാവേറാക്രമണം ; മരണം 85 ആയി, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതി കരിച്ചു. പത്തു വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈ നിക നഷ്ടമാണ് ഇന്നലത്തേത്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. പതിമൂന്ന് യു എസ് സൈനികര്‍ ഉള്‍പ്പെടെയാണിത്. അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. പത്തു വര്‍ഷ ത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്. സൈനികരുടെ മരണത്തില്‍ കണ്ഠമി ടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നാണ്.

അതേസമയം ചാവേര്‍ ആക്രമണത്തിനു ശേഷം അടച്ച വിമാനത്താവളം പ്രവര്‍ത്തനം പുനരാ രംഭിച്ചു. പതിവുപോലെ നൂറു കണക്കിന് അഫ്ഗാന്‍കാരാണ്, താലിബാന്‍ ഭരണം പിടിച്ച രാജ്യ ത്തുനിന്നു പുറത്തുകടക്കാനായി വിമാനത്താവളത്തില്‍ തടിച്ചുകൂടിയിട്ടുള്ളത്. വിമാനത്താവള ത്തിന്റെ നിയന്ത്രണം നിലവില്‍ യു.എസിനാണ്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുക ളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്ക യുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്ന തിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നി ലെ  കവാടത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം.

കാബൂള്‍ വിമാനത്താവളം ശവപ്പറമ്പായതോടെ മുപ്പതോളം രാജ്യങ്ങള്‍ നടത്തിവന്ന പൗരന്മാരെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാല്‍, ദുഷ്‌കരമെങ്കിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ബ്രി ട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ ഇനിയും സ്ഫോടനങ്ങള്‍ ഉണ്ടാകു മെന്നാണ് സിഐഎ മുന്നറിയിപ്പ്. അഫ്ഗാന്റെ അന്താരാഷ്ട്ര കായികതാരങ്ങളെ രാജ്യത്തിന് പുറ ത്തേയ്ക്ക് മാറ്റാന്‍ ഫിഫ ശ്രമിക്കുകയാണ്.

ഇന്നലെ വൈകിട്ടു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേ റ്റിന്റെ (ഐ എസ്) അഫ്ഗാന്‍ ഘടകമായ ഐഎസ് ഖൊരാസന്‍ ഏറ്റെടുത്തു. അമേരിക്കന്‍ സേന യെയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നാണ് ഐഎസ് അറിയിച്ചത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.