കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊ ല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന് പടിഞ്ഞാറുള്ള ദസ്തെ എ ബര്‍ ചിയി ലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേറാക്രമണമുണ്ടായത്
കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ആ ക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന് പടിഞ്ഞാറുള്ള ദസ്തെ എ ബര്‍ചിയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേറാക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
രാവിലെ 7.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറ ഞ്ഞു. വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പരീക്ഷക്കുള്ള തയാറെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴായി രുന്നു സ്ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് ഈ മേ ഖലയില്‍ താമസിക്കുന്നവരില്‍ അധിക വും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെ റിച്ചുവെന്നാണ് എന്‍ജിഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്.
ഇതിനു മുമ്പും ഈ വിഭാഗത്തെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നിരവധി ആക്രമണങ്ങ ള്‍ നടന്ന മേഖലയാണ് ദസ്തെ ബര്‍ചി. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയായിരുന്നു ആ ക്രമണങ്ങളില്‍ ചിലത്. കഴിഞ്ഞ വര്‍ഷം ദസ്തെ ബര്‍ചിയിലെ ഒരു ഗേള്‍സ് സ്‌കൂളിനെതിരെയുണ്ടാ യ ബോംബാക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു.
ആക്രമണത്തെ അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താക്കൂര്‍ അപലപിച്ചു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി വക്താവ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.