കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്‍. ഇനി ഇസ്ലാമിക ഭരണ മെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍, പ്രസിഡന്റ് കൊട്ടാരത്തില്‍ അ ഫ്ഗാന്‍ പതാക നീക്കി താലിബാന്‍ പതാക നാട്ടി. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ സുപ്രധാന പ്രവിശ്യകളില്‍ ആധിപത്യം ഉറപ്പിച്ചു താലിബാന്‍. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് തന്നെ ഇ സ്ലാമിക് എമിറേറ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് താലിബാന്റെ അറിയിപ്പ്.
അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായും അന്താരാഷ്ട്ര സമൂഹവുമായുള്ള സമാധാനപര മായ ബന്ധമാണ് ലക്ഷ്യമെന്ന് താലിബാന്റെ രാ ഷ്ട്രീയ ഓഫീസ് വക്താവ് പ്രഖ്യാപിപിച്ചു. താലിബാന്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭരണ രിതിയും ഭരണകൂടത്തെ സംബന്ധിച്ചുള്ള വി ശദമായ രൂപവും ഉടന്‍ വ്യക്തമാകുമെന്നും അല്‍ ജസീറ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മ ദ് നയീം പറഞ്ഞു.
തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈ ന്യം പിന്മാറുകയായിരുന്നു. നഗരാതിര്‍ത്തി കട ന്നൊരു ആക്രമണത്തിന് മുതിരാതെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സംഘം പ്രസിഡന്റിന്റെ കൊ ട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്റ് അഷ്‌റഫ്ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല.
താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനത്ത് നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രാജ്യം വിടാനുള്ള ശ്ര മത്തില്‍ നൂറുകണക്കിന് ആളുകള്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തുകയാണ്. ഇ തിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പാര്‍ട്ടുണ്ട്. നിരവ ധി രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളി ലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്ന വരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന്‍ അറിയിച്ചിരുന്നു.
അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്ര സിഡന്റ് ഹാമിദ് കര്‍സായി, എച്ച്സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് ഇ ഇ സ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരി ച്ചിട്ടുണ്ട്.
രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് പ്രസിഡന്റ് അഷ്റഫ് ഗാനി പറഞ്ഞു. പലായ നം ചെയ്ത ശേഷമുള്ള ഗാനിയുടെ ആദ്യപ്രതികരണമാണിത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതി കള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യുഎന്‍ യോഗം ഇന്ന് ചേരും. യുഎന്‍ രക്ഷാ സമിതി യോഗ ത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയ്ക്ക് തിരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.