Breaking News

കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു, നയതന്ത്ര ഓഫീസുകള്‍ അടച്ചു ; ഉദ്യോഗസ്ഥരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക്

കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയിലെ 120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയിലെ 120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യന്‍ ഉ ദ്യോഗസ്ഥരെ സുരക്ഷിതമായി ഇന്നലെ വൈകീട്ടോടെ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. കാബൂളിലെ അംബാസഡറെയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും എത്രയും വേഗം നാട്ടി ലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അല്‍പസമയം മുമ്പാണ് കാബൂ ളിലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യും മറ്റുള്ളവരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയര്‍ന്നത്.ഈ വിമാനത്തില്‍ എംബ സിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ട്.

അതേസമയം, അഫ്ഗാനില്‍ നിന്ന്, അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം അടിയന്തരമായി ഇന്ത്യയിലേ ക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഇലക്ട്രോണിക് വി സ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരു ക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയവും വിലയിരുത്തി. അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍ കി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴി പ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. താലിബാനുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായി വരികയാണെന്ന് ഇന്നലെ കേന്ദ്രവി ദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, എംബസി അടയ്ക്കാനും എല്ലാ ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഫ്ഗാനില്‍ കു ടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാ ലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയി ലും സഹായം ആവശ്യപ്പെടാം.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വന്‍ ഭീതിയില്‍ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെ തിരെ ക ടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ യുഎന്‍ യോഗത്തില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകര പ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാന്‍ ഇപ്പോഴേ ശ്രമം തുടങ്ങണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.