Home

കാത്തിരിപ്പിനു വിരാമം ; പാലുകാച്ചിമലയിലേക്ക് പോകാം, ഞായറാഴ്ച മുതല്‍ പ്രവേശനം

നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ആരംഭിക്കു ന്നു. ഞായര്‍ രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ് ആദ്യ സംഘം ഫ്‌ളാഗ് ഓഫ് ചെയ്യും. പാലു കാച്ചിമല വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ട്രക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക

കണ്ണൂര്‍ : നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ആരംഭിക്കുന്നു. ഞായറാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് കണ്ണൂരിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന പാലുകാച്ചി മലയി ലേക്ക് ട്രക്കിങ് നടത്താം. രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ് ആദ്യ സംഘം ഫ്‌ ളാഗ് ഓഫ് ചെയ്യും. നേരത്തെ ജൂണ്‍ മൂന്നിന് ട്രക്കിങ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്‍ഷുറന്‍ സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ മുന്‍കൈയ്യെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതി യുടെ വേഗത്തിലുള്ള നടത്തിപ്പിന് കാര ണമായത്. പാലുകാച്ചിമല വനസംര ക്ഷണ സമിതിയുടെ നേ തൃത്വത്തി ലാണ് ട്രക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക. സമിതിയുടെ താ ത്കാലിക ജീവനക്കാരുടെയും പ്രവര്‍ത്തകരു ടെ യും സേവനം വിനോദസഞ്ചാരികളെ സഹായി ക്കാന്‍ ലഭ്യമായിരിക്കും. ട്രെ ക്കിങ് ബേസ് ക്യാമ്പില്‍ ടിക്കറ്റ് കൗണ്ടര്‍, സാധനങ്ങള്‍ സൂക്ഷിക്കു വാനു ള്ള ക്ലോക്ക് റൂം, ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കിയി ട്ടുണ്ട്.

ട്രക്കിങ് സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയും സന്ദര്‍ശന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ആയിരിക്കും. പ്ര വേശന ഫീസ് സന്ദര്‍ശകരില്‍ നിന്ന് ഈടാക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് 20 രൂപ, മുതിര്‍ന്നവര്‍ക്ക് 50 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയും ക്യാമറ ഉപയോഗിക്കുന്നതിന് 150 രൂപയുടെ പ്രത്യേക പാസും വേണ്ടി വരും. മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല.

പത്ത് പേര്‍ അടങ്ങുന്ന ടീമായാണ് സഞ്ചാരികളെ ട്രക്കിങിനായി വിടുക. നിശ്ചയിച്ചിട്ടുള്ള റൂട്ട് വഴി മാത്രം യാത്ര പോവുക, അനുവാദമില്ലാതെ വനത്തിനകത്തേയ്ക്ക് പ്രവേശിക്കരുത്. ട്രക്കിങ് നടത്തുന്ന വര്‍ വൈകിട്ട് ആറിന് മുന്‍പായി വനത്തിനു പുറത്ത് കടന്നിരിക്കണം. വനസംരക്ഷണ സമിതി പ്രവ ര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ യാത്രയിലുടനീ ളം പാലിക്കണം.

വനത്തിനും വന്യജീവിതള്‍ക്കും ദോഷമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക യോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ വനത്തിനുള്ളില്‍ മാലിന്യങ്ങളും പ്ലാ സ്റ്റിക്കുകളും വലിച്ചെറിയു കയോ ചെയ്യരുത്. ലഹരിവസ്തുക്കള്‍ യാത്രയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വനത്തിനക ത്തു നിന്നും യാതൊന്നും ശേഖരിക്കരുത്. നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെയല്ലാതെ ട്രക്കിങിനായി മ റ്റു വഴികള്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.

പാലുകാച്ചിമല ട്രക്കിങ് ബേസ് ക്യാംപായി ഒരുക്കിയിരിക്കുന്നത് സെന്റ് തോമസ് മൗണ്ടാണ്. മൂന്നു വ ഴികളിലൂടെ ബേസ് ക്യാംപിലെത്തുവാന്‍ സാധിക്കും. കേളകം – അടക്കാത്തോട് – ശാന്തിഗിരി വഴി യും ചുങ്കക്കുന്ന് വഴിയും മൂന്നാമത്തേത് കൊട്ടിയൂരില്‍ നിന്ന് പാലുകാച്ചി വഴി ബേസ് ക്യാംപിലെ ത്തുന്നതുമാണ്. ഓരോ റൂട്ടും ഒന്നിനൊന്ന് വ്യത്യസ്തമായ യാത്രാനുഭവമാണ് നല്‍കുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.