നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്റെ യും ആലക്കോട് കരുവഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെ യും ഇളയ മകന്‍ ജി യാന്‍ സുജിത്ത് ആണ് മരിച്ചത്
കോഴിക്കോട്: വീട്ടില്‍ നിന്ന് കാണാതായ രണ്ടര വയസ്സുകാരന്‍ സമീപത്തെ കുളത്തില്‍ വീണു മരിച്ച നില യില്‍. നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്റെ യും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന്‍ ജിയാന്‍ സുജിത്ത് ആണ് മരിച്ചത്.
കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ കുട്ടിയെ കാണാത്ത തിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാ രും തെരച്ചില്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാ ച്ചിയിലെ സ്വകാര്യ ആശുപത്രി യിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ശ്വാസം ഉണ്ടായി രുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വന്നതാ യിരുന്നു ഫിസിക്സ് അധ്യാപികയായ ജിഷ മോള്‍ അഗസ്റ്റിനും കുടുംബവും.പത്ത് മണിയോടെ കാണാതാ യ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന സംശയം എല്ലാവരും പ്രകടിപ്പിക്കുന്നുണ്ട്. ക്വാട്ടേഴ്സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.