Home

കാക്കനാട് ലഹരിമരുന്ന് കേസ്; എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍, എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘം

തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ പത്തു മുതല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തി യ ചോദ്യം ചെയ്യലിനു ശേഷമാണ് അ റസ്റ്റു രേഖ പ്പെടുത്തിയത്

കൊച്ചി : കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതിചേര്‍ക്കാതെ എക്‌ സൈസ് സംഘം വിട്ടയച്ച യുവതി അറസ്റ്റില്‍. തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ പത്തു മുതല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

ചെന്നൈയില്‍ നിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് എത്തിച്ച സംഘത്തില്‍ ത്വയ്ബയും ഉള്‍പ്പെ ട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നായ്ക്ക ള്‍ക്ക് നല്‍കുന്ന തീറ്റയുടെ കവറില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാന്‍ ത്വയ്ബയും നേര ത്തെ പിടിയിലായ ശബ്നയും ശ്രമിച്ചിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവ ന്നിരുന്നു.

മതിയായ പരിശോധനകളില്ലാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ര ണ്ടു പേരില്‍ ഒരാളാണ് ത്വയ്ബ. മറ്റു പ്രതികള്‍ ക്കൊപ്പം ഇവരെ പ്രതിചേര്‍ക്കാതെ വിട്ടയച്ചത് വിവാ ദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെടുകയാ യിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്പടിയായി ഉപ യോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്.

കേസ് അട്ടിമറിക്കാന്‍ എക്സൈസ് ഉദ്യഗോസ്ഥര്‍ ശ്രമിച്ചെന്ന ആരോപണം എക്സൈസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മതിയായ പരി ശോധനകളില്ലാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടിക യില്‍ നിന്ന് ഒഴിവാക്കിയ രണ്ടുപേരില്‍ ഒരാളാണ് ത്വയ്ബ.സംഭവം വിവാദമായതിന് പി ന്നാലെ, എക്‌ സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിനെ സസ്പെന്റ് ചെയ്തിരുന്നു. സിഐ അടക്കം നാല് ഉദ്യോഗ സ്ഥ രെ സ്ഥലംമാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് പിടിച്ചെടുത്തത്. കേസി ല്‍ ആദ്യം ഏഴ് പ്രതികളെ പിടികൂടിയെന്നാ യിരുന്നു എക്സൈസിന്റെ വിശദീകരണം. എന്നാല്‍ കേ സ് കോടതിയില്‍ എത്തിയപ്പോള്‍ ഒരു യുവതിയെയും യുവാവിനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴി വാക്കി. കേസിന്റെ മഹസര്‍ തയ്യാറാക്കിയതിലും പൊരുത്തക്കേടുകളുണ്ടായി. ഇതോടെയാണ് ലഹ രി മരുന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായത്. തുടര്‍ന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.