പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സാ യിരുന്നു. പാന്‍ ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ ചികിത്സയിലാ യിരുന്നു
കോട്ടയം: പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായി രുന്നു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടാ ഴ്ചയോളമായി ചികിത്സയിലായിരുന്നു. കുമിളിയിലായിരുന്നു താമസം.
2009ല്‍ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവര്‍ കുഞ്ഞിനെ തേടു
ബിനുവിന്റെ കവിതകള്‍ പല ഭാഷകളിലേക്കും മൊഴിമാറ്റി യിട്ടു ണ്ട്. തമിഴില്‍ നിന്ന് ചില കൃതികള്‍ മലയാ ളത്തിലേക്കും മാറ്റിയി ട്ടുണ്ട്. സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവല്‍ രാജ്കുമാ റുമൊത്ത് മലയാള ത്തിലേക്ക് മൊഴിമാറ്റി. എംജി, മദ്രാസ്,കേരള സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ സിലബസില്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ദലിത് ആന്തോള ജി യിലും ബിനു എം പള്ളി പ്പാടിന്റെ കവിത ഇടംപിടിച്ചു.
മികച്ച പുല്ലാങ്കുഴല്‍ വാദകന്‍ കൂടിയായ അദ്ദേഹം ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകി ഴക്കന്‍ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങള്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1974ല്‍ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛന്‍ മയിലന്‍. അമ്മ ചെല്ലമ്മ. നടുവട്ടം ഹൈസ്‌കൂള്‍, പമ്പ ദേവസ്വം ബോര്‍ഡ് കോളജ് എന്നിവിടങ്ങ ളില്‍ വിദ്യാഭ്യാസം. അമ്പിളി കെ ആര്‍ ആ ണ് ബിനുവിന്റെ ഭാര്യ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.